Connect with us

ഒരു നിർമാതാവ് എന്ന നിലയിൽ ആ നടൻ എനിക്കൊരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കി – ഭദ്രൻ

Malayalam Breaking News

ഒരു നിർമാതാവ് എന്ന നിലയിൽ ആ നടൻ എനിക്കൊരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കി – ഭദ്രൻ

എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തുകയും സൂപ്പര്‍ താരങ്ങള്‍ക്കായി ഒരു പിടി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കുകയും ചെയ്ത സംവിധായകനാണ് ഭദ്രന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ജൂതന്‍ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ് അദ്ദേഹം.

നിര്‍മ്മാതാവെന്ന നിലയില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ഒരു നടനാണ്‌ രതീഷെന്നു സംവിധായകന്‍ ഭദ്രന്‍ പറയുന്നു. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച്‌ പങ്കുവച്ച ഒരു അഭിമുഖത്തില്‍ രതീഷ്‌ തന്നോടൊപ്പം ഇല്ലാത്തതാണ് തന്റെ ദുഃഖം എന്ന് ഭദ്രന്‍ പറയുന്നു.

‘ ഒരു നിര്‍മാതാവ് എന്ന നിലയില്‍ രതീഷ് എനിക്ക് കുറച്ച്‌ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും എന്റെ നല്ല സുഹൃത്തായിരുന്നു അദ്ദേഹം. രതീഷ് ഇന്ന് എന്നോടൊപ്പമില്ലല്ലോ എന്ന ദുഃഖത്തോട് ഞാന്‍ ചേര്‍ത്ത് വയ്ക്കുന്ന മറ്റൊരു കാര്യമുണ്ട്. അയ്യര്‍ ദ ഗ്രേറ്റിന് സാമ്ബത്തിക പ്രതിസന്ധി വന്നപ്പോള്‍ ഒരാള്‍ രതീഷിന് വേണ്ടി ഫൈനാന്‍സ് ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ് രംഗത്ത് വന്നു. അദ്ദേഹമാണ് ഗുഡ് നൈറ്റ് മോഹന്‍’ ഭദ്രന്‍ പറഞ്ഞു.

badran about ratheesh

More in Malayalam Breaking News

Trending

Recent

To Top