Malayalam Breaking News
“അന്നവരെന്നോട് ബീജം ആവശ്യപ്പെട്ടു” – ആയുഷ്മാൻ ഖുറാനയുടെ വെളിപ്പെടുത്തൽ
“അന്നവരെന്നോട് ബീജം ആവശ്യപ്പെട്ടു” – ആയുഷ്മാൻ ഖുറാനയുടെ വെളിപ്പെടുത്തൽ
By
“അന്നവരെന്നോട് ബീജം ആവശ്യപ്പെട്ടു” – ആയുഷ്മാൻ ഖുറാനയുടെ വെളിപ്പെടുത്തൽ
ബോളിവുഡ് സിനിമയിൽ സജീവമാകുന്ന യുവതാരമാണ് ആയുഷ്മാൻ ഖുറാന . വിക്കി ഡോണർ എന്ന ചിത്രത്തിലൂടെയാണ് ആയുഷ്മാൻ പ്രസിദ്ധമായത്. ഈ ചിത്രത്തിൽ ബീജം ദാനം ചെയ്യുന്ന ഒരു യുവാവ് ആയാണ് ആയുഷ്മാൻ ഖുറാന വേഷമിട്ടത് .
വിക്കി ഡോണറിന് ശേഷം ആയുഷ്മാന്റെ താരമൂല്യം കുത്തനേ ഉയര്‍ന്നു. ആരാധന തലയ്ക്ക് പിടിച്ച ഒരു ആരാധിക തന്നോട് ബീജം ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തുകയാണ് ആയുഷ്മാന്‍. ഒരു ടോക്ക് ഷോയില്‍ സംസാരിക്കുമ്പോഴാണ് താരം രസകരമായ ആ സംഭവം പങ്കുവച്ചത്.
വിക്കി ഡോണര്‍ ഇറങ്ങിയതിനു ശേഷം ഞാന്‍ അമ്മയ്‌ക്കൊപ്പം ഒരു ഷോപ്പിങ് മാളില്‍ പോയി. അമ്മ ചാണ്ഡീഗഢിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമായിരുന്നു. ഒരു പെണ്‍കുട്ടി എന്റെ അടുത്ത് വന്ന് ബീജം തരാമോ എന്ന് ചോദിച്ചു. എന്റെ അമ്മ അത് കേട്ട് തകര്‍ന്നു.
എനിക്ക് സത്യത്തില്‍ ചിരിയാണ് വന്നത്. ‘അമ്മ കൂടെയുണ്ട് ഇല്ലെങ്കില്‍ തരാമായിരുന്നു’ എന്ന് പറയാനാണ് തോന്നിയത്.
സിനിമയില്‍ എത്തിയ കാലത്ത് കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആയുഷ്മാന്‍ പറഞ്ഞു.ഒരിക്കല്‍ ഒരു കാസ്റ്റിങ് സംവിധായകന്‍ എന്നോട് മോശമായി പെരുമാറി. ചിരിച്ചു കൊണ്ടാണ് നേരിട്ടത്. എന്തായാലും അയാളുടെ ആഗ്രഹം നടന്നില്ല- ആയുഷ്മാന്‍ കൂട്ടിച്ചേര്‍ത്തു.
ayushman khurana about fans request