News
ഏതോ ഗുല്‍മോഹര്‍ ആണെന്ന് തോന്നുന്നു, ചേച്ചി പെണ്ണേ നീ തീ ആവുക അല്ലെങ്കില്‍ കനല്‍ എങ്കിലും ആവുക; വിദ്യാര്‍ത്ഥിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
ഏതോ ഗുല്‍മോഹര്‍ ആണെന്ന് തോന്നുന്നു, ചേച്ചി പെണ്ണേ നീ തീ ആവുക അല്ലെങ്കില്‍ കനല്‍ എങ്കിലും ആവുക; വിദ്യാര്‍ത്ഥിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അപര്‍ണ ബാല മുരളി;ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളത്തിരയിലേക്ക് ചുവട് വച്ചത്. അഭിനയത്തിലെന്നതിലുപരി അപര്‍ണ്ണ മികച്ച ഒരു ഗായിക കൂടിയാണ്. മലയാളത്തിലെ മുന്‍ നിര യുവതാരങ്ങളോടൊപ്പം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അഭിനയിക്കാനുള്ള ഭാഗ്യം താരത്തെ തേടി എത്തുകയും ചെയ്തു.
തന്റെ ഈ ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ ശ്രദ്ധ കവരാന്‍ അപര്‍ണയ്ക്ക് ആയി. ഒരുപാട് പ്രശംസയും ഈ കഥാപാത്രത്തിന് അപര്‍ണ്ണയെ തേടിയെത്തി. പിന്നീടങ്ങോട്ട് ഇന്‍ഡസ്ട്രിയില്‍ സജീവമാണ് അപര്‍ണ. ഇപ്പോള്‍ മലയാളവും കടന്ന് തമിഴില്‍ എത്തി നില്‍ക്കുകയാണ് താരം. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി മലയാളികള്‍ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് അപര്‍ണ ബാലമുരളി. സൂരരൈ പൊട്ര് എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.
ഇപ്പോഴിതാ ആരാധകനില്‍ നിന്നും മോശം അനുഭവം നേരിട്ടിരിക്കുകയാണ് നടി അപര്‍ണ ബാലമുരളി. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു അപര്‍ണ ബാലമുരളിയ്ക്ക് ആരാധകനില്‍ നിന്നും മോശം അനുഭവമുണ്ടായത്. തങ്കം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ലോ കോളേജില്‍ എത്തിയതായിരുന്നു അപര്‍ണ ബാലമുരളി. താരത്തോടൊപ്പം ചിത്രത്തിലെ പ്രധാന താരമായ വിനീത് ശ്രീനിവാസനും മറ്റ് അണിയറ പ്രവര്‍ത്തകരുമുണ്ടായിരുന്നു.
പരിപാടിക്കിടെ വേദിയിലേക്ക് കടന്നു വന്ന യുവാവ് അപര്‍ണയ്ക്ക് കൈ കൊടുക്കുകയായിരുന്നു. പിന്നാലെ താരത്തോടൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് താരത്തിന്റെ തോളില്‍ കൈയ്യിടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവാവിന്റെ ഭാഗത്തു നിന്നുമുണ്ടായ പെരുമാറ്റത്തില്‍ അപര്‍ണ അനിഷ്ടം പ്രകടിപ്പിക്കുകയായിരുന്നു. കയ്യില്‍ പിടിച്ചു വലിച്ചപ്പോള്‍ തന്നെ അപര്‍ണ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. പിന്നാലെ തോല്‍ കൈ വെക്കാന്‍ ശ്രമിച്ചതോടെ അപര്‍ണ ഒഴിഞ്ഞു മാറുകയും തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങുകയുമായിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചില കമന്റുകള്‍ ഇങ്ങനെയായിരുന്നു; ഇവനാണോ ഗുല്‍മോഹര്‍? അയാള്‍ വെള്ളം ആണോ? ചേച്ചി പെണ്ണേ നീ തീ ആവുക അല്ലെങ്കില്‍ കനല്‍ എങ്കിലും ആവുക, ഇവനൊക്കെ ഭ്രാന്ത് ആണോ?, എന്ത് പുരോഗമനം? ഒരാളുടെ സമ്മതമില്ലാതെ ദേഹത്ത് തൊടുന്നത് ശരിയാണോ. പ്രത്യേകിച്ച് ഒരു പരിചയവും ഇല്ലാത്ത ആള്‍ക്കാരുടെ അത് ഒരു പെണ്‍കുട്ടി ആണേല്‍ തീര്‍ന്നു. ഏതോ ഗുല്‍മോഹര്‍ ആണെന്ന് തോന്നുന്നു. നിഷ്‌കളങ്കമായ ഒരു സൗഹൃദത്തിന്റെ അടയാളമായ തോളില്‍ കൈയ്യിടല്‍ പോലും തട്ടി മാറ്റുന്ന ഈഗോ. കോളേജ് യൂണിയന്‍ നേതാവ് ആയിരിക്കും. എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അപര്‍ണയുടെ തോളില്‍ കയ്യിടാന്‍ ശ്രമിച്ചതിന് പിന്നാലെ യുവാവ് വീണ്ടും എത്തുകയും താന്‍ അപര്‍ണയുടെ ആരാധകനാണെന്നും അതിനാലാണ് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതെന്നും പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ യുവാവിന് കൈ നല്‍കാന്‍ അപര്‍ണ തയ്യാറായില്ല. ഇതോടെ വിദ്യാര്‍ത്ഥി വിനീത് ശ്രീനിവാസന് കൈ കൊടുക്കാന്‍ ശ്രമിച്ചുവെങ്കിലും വിനീതും കൈ നല്‍കിയില്ല. കുഴപ്പമില്ല പോകൂവെന്നായിരുന്നു വിനീത് വിദ്യാര്‍ത്ഥിയോട് പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
നിരവധി പേരാണ് അപര്‍ണയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ പെരുമാറ്റം തീര്‍ത്തും അതിരുകടന്നതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അത് എത്രത്തോളം അപര്‍ണയെ അസ്വസ്ഥതയാക്കിയെന്നത് താരത്തിന്റെ മുഖത്തുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അതുവരെ ചിരിച്ച മുഖത്തോടെയിരുന്ന അപര്‍ണയുടെ മുഖത്തു നിന്നും ആ ചിരി ഒരു നിമിഷയത്തില്‍ അപ്രതക്ഷ്യമായെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം അപര്‍ണയുടെ പ്രതികരണം കുറഞ്ഞ് പോയാലേയുള്ളൂവെന്നും ചിലര്‍ പറയുന്നുണ്ട്. താരമെന്ന നിലയില്‍ മാത്രമല്ല, ഒരു സ്ത്രീയെന്ന നിലയിലും വ്യക്തിയെന്ന നിലയിലുമൊക്കെ താരത്തോട് യുവാവ് ചെയ്തത് അതിരു വിട്ട പെരുമാറ്റമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വ്യക്തമായി തന്നെ പ്രതികരിച്ച അപര്‍ണയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് സോഷ്യല്‍ മീഡിയ.
ഈയ്യടുത്ത് കോഴിക്കോട് വച്ച് മലയാള സിനിമയില്‍ രണ്ട് നടിമാര്‍ക്ക് ഇത്തരം അനുഭവമുണ്ടായിരുന്നു. പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രണ്ട് യുവനടിമാര്‍ക്ക് നേരെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള ചിലര്‍ ൈലംഗീക അതിക്രമം നടത്തിയത്. അതിക്രമത്തിന് ഇരയായ നടിമാരില്‍ ഒരാള്‍ സമൂഹമാധ്യമത്തില്‍ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)