News
മഹാരാഷ്ട്രയോടുള്ള വിദ്വേഷം ഗോവയിൽ അവിശ്വസനീയമാംവിധം കൂടി; മുൻ നടി അയേഷ ടാകിയ
മഹാരാഷ്ട്രയോടുള്ള വിദ്വേഷം ഗോവയിൽ അവിശ്വസനീയമാംവിധം കൂടി; മുൻ നടി അയേഷ ടാകിയ
പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട മുൻ നടിയാണ് അയേഷ ടാകിയ. സോഷ്യൽ മീഡിയയിൽ സജീവമായ നട പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാരാഷ്ട്രയോടുള്ള വിദ്വേഷം ഗോവയിൽ അവിശ്വസനീയമാംവിധം കൂടിയെന്ന് പറയുകയാണ് നടി.
വടക്കൻ ഗോവയിലെ സൂപ്പർമാർക്കറ്റിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവ് അബു ഫർഹാൻ ആസ്മിയും മകനും ക്രൂരമായി ഉപദ്രവം ഏറ്റുവെന്നും നടി വെളിപ്പെടുത്തി. മഹാരാഷ്ട്ര സമാജ്വാദി പാർട്ടി എം.എൽ.എ അബു ആസ്മിയുടെ മകൻ ഫർഹാൻ ആസ്മിക്കെതിരെ ഗോവ പൊലീസ് കേസെടുത്തു.
പൊതുസ്ഥലത്ത് സംഘർഷമുണ്ടാക്കിയതിനും സമാധാനാന്തരീക്ഷം തകർത്തതിനുമാണ് ഫർഹാനെതിരെ കേസെടുത്തിരിക്കുന്നത്. മുഗൾ ചക്രവർത്തി ഔറംഗസേബിനെ പുകഴ്ത്തിയെന്ന് ആരോപിച്ച് വിവാദത്തിൽപെട്ട മഹാരാഷ്ട്ര സമാജ്വാദി പാർട്ടി എം.എൽ.എ അബു ആസ്മിയെ ബജറ്റ് സമ്മേളനം അവസാനിക്കുംവരെ നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
150 പേരോളം വരുന്ന ഗോവൻ ഗുണ്ടകളാണ് തങ്ങളെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയതെന്നും ഇതിന്റെ തെളിവുകൾ ഉണ്ടെന്നും നടി ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു.
