Connect with us

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പുരസ്‌കാര നിറവില്‍ മലയാളികളും

News

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പുരസ്‌കാര നിറവില്‍ മലയാളികളും

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പുരസ്‌കാര നിറവില്‍ മലയാളികളും

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2022, 2023 വര്‍ഷങ്ങളിലെ ഫെലോഷിപ്പുകളും പുരസ്‌കാരങ്ങളും ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ആറുപേര്‍ക്കാണ് ഫെലോഷിപ്പ് അഥവാ അക്കാദമി രത്‌ന. 92 പേര്‍ക്ക് അക്കാദമി പുരസ്‌കാരവും 80 പ്രതിഭകള്‍ക്ക് ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ പുരസ്‌കാരവും നല്‍കും.

വിനായക് ഖേദേക്കര്‍, ആര്‍. വിശ്വേശ്വരന്‍, സുനന്യ ഹസാരിലാല്‍, രാജ ആന്‍ഡ് രാധ റെഡ്ഡി, ദുലാല്‍ റോയ്, ഡി.പി. സിന്‍ഹ എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. ഫെലോഷിപ്പുകള്‍ക്ക് മൂന്നുലക്ഷം രൂപയും അക്കാദമി പുരസ്‌കാരത്തിന് ഒരുലക്ഷം രൂപയും യുവ പുരസ്‌കാരത്തിന് 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ബഹുമതികള്‍. മലയാളികളും പുരസ്‌കാരങ്ങള്‍ക്കര്‍ഹരായി.

2022: ദേവകി പണ്ഡിറ്റ് നമ്പ്യാര്‍ (ഹിന്ദുസ്ഥാനി സംഗീതം), മഹാരാജപുരം എസ്. രാമചന്ദ്രന്‍, മന്ദ സുധാറാണി (കര്‍ണാടക സംഗീതം), മഞ്ജുള രാമസ്വാമി (ഭരതനാട്യം), കലാമണ്ഡലം ബാലസുബ്രഹ്മണ്യം (കഥകളി), കലാ വിജയന്‍ (മോഹിനിയാട്ടം), മാര്‍ഗി മധു ചാക്യാര്‍ (കൂടിയാട്ടം), കെ. വിശ്വനാഥ പുലവര്‍ (തോല്‍പ്പാവക്കൂത്ത്).

More in News

Trending

Recent

To Top