Connect with us

അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എത്തുന്നു; ഓഡിയോ ലോഞ്ച് തിരുവനന്തപുരത്ത്

Movies

അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എത്തുന്നു; ഓഡിയോ ലോഞ്ച് തിരുവനന്തപുരത്ത്

അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എത്തുന്നു; ഓഡിയോ ലോഞ്ച് തിരുവനന്തപുരത്ത്

ശ്രീനിവാസൻ നായരുടെ കഥയിൽ സോണി ജോസഫ് സംവിധാനം നിർവഹിച്ച, ശ്രീനിവാസൻ നായർ, മനു തൊടുപുഴ (പുരുഷപ്രേതം ഫെയിം) എന്നിവർ തിരക്കഥ എഴുതിയ അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തി എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നു. ശ്രീനിവാസൻ നായർ, മായാ വിശ്വനാഥ്, ശാരിക സ്റ്റാലിൻ എന്നിവർ ആണ് പ്രധാന കഥാപാത്രമാങ്ങളായി എത്തുന്നത്.

ഈ സിനിമയിലെ ശ്രീനിവാസൻ നായർ രചിച്ച മൂന്നു ഗാനങ്ങളുടെയും പ്രകാശനം 15 ഡിസംബർ 2024 ന് നടക്കും. തിരുവനന്തപുരം താജ് വിവാന്റ യിൽ വച്ച് രാവിലെ 10 മണി മുതൽ 12 മണി വരെയുള്ള ചടങ്ങിൽ നടത്തും.

പ്രസ്തുത ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ ശ്രീ കെ ജയകുമാർ ഐ. എ. എസ് മുഖ്യാതിഥിയും മുൻ പോലീസ് മേധാവി ശ്രി ഋഷിരാജ് സിംഗ് ഐ.പി.എസ്, സംവിധായകരായ ശ്രീ പി.സുകുമാർ, ശ്രീ വി.സി അഭിലാഷ്, ശ്രീ വിഷ്ണു വിനയ്, ശ്രീ വിക്കി തമ്പി, എന്നിവരെ കൂടാതെ സിനിമ, കലാ സാംസ്‌കാരിക മേഖലയിലെ മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കും.

More in Movies

Trending

Recent

To Top