Connect with us

വേദിയിലേക്ക് ഞാന്‍ നടന്നു പോയപ്പോള്‍ ബോഡിഗാര്‍ഡ് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു, അന്നെനിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു; ഇപ്പോള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം; ബാലിക വധു താരം നടി അവിക ഗോര്‍

Actress

ബാലിക വധു എന്ന ടെലിവിഷന്‍ പരമ്പര മറക്കാന്‍ പ്രേക്ഷകര്‍ക്ക് ആവില്ല. ഈ പരമ്പരയിലൂടെയും മറ്റ് ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അവിക ഗോര്‍. 2013 ല്‍ പുറത്തിറങ്ങിയ ഉയ്യാല ജംപാല എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അവിക സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് തെലുങ്ക്, ഹിന്ദി, കന്നഡ സിനിമകളില്‍ സജീവമാണ് താരം.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു ബോഡിഗാര്‍ഡ് തന്നെ ലൈം ഗികമായി ഉപദ്രവിച്ചതിനേക്കുറിച്ചാണ് അവിക പറഞ്ഞത്.

കസാഖിസ്ഥാനിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വേദിയിലേക്ക് നടക്കുമ്പോള്‍ ബോഡിഗാര്‍ഡ് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും അത് തനിക്ക് വളരെയധികം ഷോക്കായെന്നുമാണ് അവിക പറയുന്നത്.

വേദിയിലേക്ക് ഞാന്‍ നടന്നു പോയപ്പോള്‍ ആരോ പിന്നില്‍ നിന്ന് സ്പര്‍ശിക്കുന്നതു പോലെ തോന്നി. തിരിഞ്ഞ് നോക്കിയപ്പോള്‍ അത് ബോഡിഗാര്‍ഡ് ആയിരുന്നു. പിന്നെയും അയാള്‍ എന്റെ ശരീരത്ത് സ്പര്‍ശിച്ചു.

എന്തൊരു നാണക്കേടാണ് ഇതെന്ന് പറഞ്ഞ് ഞാന്‍ അയാളെ നോക്കി. അയാള്‍ എന്താണെന്ന് എന്നോട് ചോദിച്ചു. കുറച്ചു കഴിഞ്ഞ് അയാളെന്നോട് വന്ന് ക്ഷമ പറഞ്ഞു. പിന്നെ ഞാനെന്തു പറയാന്‍, ഞാനത് വിട്ടു. ഇവര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ മറ്റൊരാളെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യത്തേക്കുറിച്ച് അവര്‍ക്കറിയില്ല.

അന്നെനിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറി. ഇത്തരം സംഭവങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. അന്ന് ധൈര്യമുണ്ടായിരുന്നെങ്കില്‍ തിരിഞ്ഞ് നിന്ന് ഞാനയാളെ തല്ലിയേനെ.

ഇപ്പോള്‍ എനിക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. പക്ഷേ ഇനി അങ്ങനെയൊരു സംഭവം ഉണ്ടാകില്ലെന്നാണ് എന്റെ പ്രതീക്ഷയെന്നും അവിക പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top