Social Media
കരങ്കാളിയല്ലേ..കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്..!; ഐപിഎല്ലില്ലും അലയടിച്ച് ‘ആവേശം’ റീല്‍സ്; വൈറലായി വീഡിയോ
കരങ്കാളിയല്ലേ..കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്..!; ഐപിഎല്ലില്ലും അലയടിച്ച് ‘ആവേശം’ റീല്‍സ്; വൈറലായി വീഡിയോ
ഒരുകാലത്ത് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായിരുന്ന റീല്‍സായിരുന്നു ‘കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്’. നാളുകള്‍ക്ക് ശേഷം ഫഹദ് ഫാസിലിന്റെ ‘ആവേശം’ എന്ന ചിത്രത്തിന് പിന്നാലെ വീണ്ടും വൈറലായിരിക്കുകയാണ്. രംഗണ്ണന്റെ റീല്‍ വൈറലായതോടെ വീണ്ടും ഈ റീല്‍ തരംഗമാകുകയാണ്.
ഐപിഎല്ലിലും അലയടിച്ചിരിക്കുകയാണ് ‘ആവേശം’ റീല്‍സ്. ഇത്തവണ ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സാണ് റീല്‍സുമായി എത്തിയത്.
‘കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള് കൊടുവാളെടുത്ത് ചുടു ദാരിക ചോരയില്‍ നീരാട്’ തുടങ്ങുന്ന വരികളില്‍ പങ്കുവച്ചിരിക്കുന്ന റീല്‍സില്‍ ഇന്നത്തെ മത്സരത്തിന്റെ വിലയിരുത്തലാണ് രസകരമായി ചിത്രീകരിച്ചിരിക്കുന്നത്.
നേരത്തെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളും ഇതേ റീലിന് ചുവട് വച്ച് അത് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരുന്നു. മുസ്തഫിസൂറും പതിരാനയുമാണ് അന്ന് റീല്‍സുമായി എത്തിയത്. ഇത് വലിയ രീതിയില്‍ വൈറലായിരുന്നു.
കഴിഞ്ഞ ദിവസത്തെ സീറ്റ് എഡ്ജ് ത്രില്ലറില്‍ ഒരു റണ്‍സിനാണ് രാജസ്ഥാനില്‍ നിന്ന് ജയം തട്ടിപ്പറിച്ചത്. 202 റണ്‍സ് വിജയം പിന്തുടര്‍ന്ന രാജസ്ഥാന് നിശ്ചിത ഓവറില്‍ 200 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
നടരാജനും കമ്മിന്‍സും ഭുവനേശ്വര്‍ കുമാറും എറിഞ്ഞ അവസാന മൂന്നോവറുകളാണ് മത്സരത്തില്‍ നിര്‍ണായകമായത്. മത്സരത്തിന് പിന്നാലെ ഭുവനേശ്വറിനെ പ്രശംസിച്ച് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും രംഗത്തെത്തിയിരുന്നു.
