Malayalam
‘മിന്നല്‍ മുരളി’യിലെ അവാന് പൂക്കോട്ട് ബോളിവുഡിലേയ്ക്ക്!
‘മിന്നല്‍ മുരളി’യിലെ അവാന് പൂക്കോട്ട് ബോളിവുഡിലേയ്ക്ക്!
Published on
‘മിന്നല്‍ മുരളി’ എന്ന ചിത്രത്തില്‍ ടൊവിനോ തോമസിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ബാലതാരം അവാന് പൂക്കോട്ട് ബോളിവുഡ് ചിത്രത്തില്‍ നടന് മനോജ് ബാജ്പേയിയുടെ മകനായി എത്തുന്നു.
റാം റെഡ്ഡി സംവിധാനം ചെയ്ത ‘പഹാഡോ മേ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ ‘തിഥി’ എന്ന കന്നഡചിത്രത്തിലൂടെ പ്രശസ്തനായ റാം റെഡ്ഡിയാണ് ‘പഹാഡോ മേ’ യുടെ സംവിധായകന്.
അവാന് പൂക്കോട്ട് കോഴിക്കോട്ടെ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്. കോഴിക്കോട് നടക്കാവാണ് താമസം. നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്ത് സജീവമാകാനാണ് താത്പര്യമെന്ന് അവാന്റെ അമ്മ രോഷ്ന പറഞ്ഞു.
Continue Reading
You may also like...
Related Topics:Actor
