News
നന്ദിനി എനിക്ക് വളരെ സ്‌പെഷ്യലാണ്, കാരണം!; തുറന്ന് പറഞ്ഞ് ഐശ്വര്യ റായ്
നന്ദിനി എനിക്ക് വളരെ സ്‌പെഷ്യലാണ്, കാരണം!; തുറന്ന് പറഞ്ഞ് ഐശ്വര്യ റായ്
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍ 2’. ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോള്‍ ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ഐശ്വര്യ റായ് ബച്ചന്റെ കഥാപാത്രം നന്ദിനി ആയിരുന്നു. ഇപ്പോഴിതാ സിനിമയേക്കുറിച്ച് ഐശ്വര്യ പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘നിങ്ങളുടെ എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി. മണി സാറിനോട് ആദ്യം നന്ദി പറയുന്നു. എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹം എനിക്ക് തന്നു. ഇരുവര്‍, രാവണ്‍, രാവണന്‍, ഗുരു ഇപ്പോള്‍ പൊന്നിയിന്‍ സെല്‍വനും. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
വളരെ മനോഹരമായ, ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു ഓരോന്നും. നന്ദിനി എനിക്ക് വളരെ സ്‌പെഷ്യലാണ്. എല്ലാവരേയും പോലെ രണ്ടാം ഭാഗത്തിനായി ഞാനും കാത്തിരിക്കുന്നു. പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗത്തിന് നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും ആശംസകള്‍ക്കും നന്ദി’, എന്ന് ഐശ്വര്യ റായ് ബച്ചന്‍ പറഞ്ഞു.
പൊന്നിയിന്‍ സെല്‍വന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് വീഡിയോ പുറത്തുവിട്ടത്. ചിത്രത്തിലെ ഐശ്വര്യയുടെ ലുക്കും ക്യാരക്ടറും ഏറെ ശ്രദ്ധനേടിയിരുന്നു. ആദ്യ ഭാഗം പോലെ തന്നെ, രണ്ടാം ഭാഗത്തിലും നന്ദിനിയുടെ പ്രകടനം കാണാന്‍ വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ഏപ്രില്‍ 28ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും.
