News
അഖില്‍ അക്കിനേനി ഉര്‍വശിയെ ഉപദ്രവിച്ചുവെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി; നിയമ നടപടി സ്വീകരിക്കുമെന്നും താരം
അഖില്‍ അക്കിനേനി ഉര്‍വശിയെ ഉപദ്രവിച്ചുവെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി; നിയമ നടപടി സ്വീകരിക്കുമെന്നും താരം
സിനിമയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും പ്രശസ്തയാണ് ബോളിവുഡ് താരം ഉര്‍വശി റൗട്ടേല. ഇടയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തുമായുള്ള വാക്‌പോര് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോള്‍ സ്വയം പ്രഖ്യാപിത സിനിമാനിരൂപകനും പത്രപ്രവര്‍ത്തകനുമായ ഉമൈര്‍ സന്ധുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയുടെ മകനും നായകനുമായ അഖില്‍ അക്കിനേനി ഉര്‍വശിയെ ഉപദ്രവിച്ചു എന്ന ഉമൈറിന്റെ ട്വീറ്റിനെതിരെയാണ് താരം രംഗത്തെത്തിയത്. ‘ഏജന്റ് ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ‘യൂറോപ്പില്‍വച്ച് അഖില്‍ അക്കിനേനി ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയെ ഉപദ്രവിച്ചു. അഖില്‍ അക്കിനേനി പക്വതയില്ലാത്തൊരു നടനാണ്. ഒപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അസ്വസ്ഥത തോന്നാറുണ്ട്’ -ഇങ്ങനെയായിരുന്നു ഉമൈറിന്റെ ട്വീറ്റ്.
ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് പങ്കുവെച്ചുകൊണ്ട് ‘ഫേക്ക്’ എന്നാണ് ഉര്‍വശി പ്രതികരിച്ചത്. കൂടാതെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് തന്നേയും കുടുംബത്തേയും അസ്വസ്ഥരാക്കിയതിന് ഉമൈറിനെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്നും താരം അറിയിച്ചു.
എന്റെ ലീഗല്‍ ടീം നിങ്ങള്‍ക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. വ്യാജ / പരിഹാസ്യമായ ട്വീറ്റുകള്‍ പ്രചരിപ്പിക്കുന്ന നിങ്ങളെപ്പോലുള്ള മോശം മാധ്യമപ്രവര്‍ത്തകരോട് തീര്‍ച്ചയായും അതൃപ്തിയുണ്ട്. നിങ്ങള്‍ എന്റെ ഔദ്യോഗിക വക്താവല്ല. അതേ, നിങ്ങള്‍ വളരെ പക്വതയില്ലാത്ത ഒരു പത്രപ്രവര്‍ത്തകനാണ്. നിങ്ങളുടെ പ്രവര്‍ത്തിയില്‍ ഞാനും എന്റെ കുടുംബവും അങ്ങേയറ്റം അസ്വസ്ഥരാണ് എന്നും ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
