Bollywood
അഭിഷേകിനോടുള്ള വെറുപ്പ് പരസ്യമായി കാണച്ച് ഐശ്വര്യ റായി
അഭിഷേകിനോടുള്ള വെറുപ്പ് പരസ്യമായി കാണച്ച് ഐശ്വര്യ റായി
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.
പിന്നീട് അഭിഷേകുമായി ഐശ്വര്യ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ബച്ചന് കുടുംബത്തിന്റെ പണത്തിലും പ്രശസ്തിയിലും നടി ആകൃഷ്ടയായി എന്നാണ് പലരും പറഞ്ഞ് പരത്തിയിരുന്നത്. കരിഷ്മ കപൂറുമായുള്ള അഭിഷേകിന്റെ വിവാഹനിശ്ചയം വരെ നടക്കാനിരുന്നതായിരുന്നു. എന്നാല്‍ പിന്നീട് അത് തകര്‍ന്നു. സല്മാന് ഖാനുമായുള്ള ടോക്സിക്ക് റിലേഷന്‍ഷിപ്പില്‍ നിന്നും പുറത്ത് വന്നശേഷമാണ് ഐശ്വര്യഅഭിഷേക് ബന്ധം ആരംഭിച്ചത്.
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ആഢംബരം നിറഞ്ഞ വിവാഹമായിരുന്നു ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യഅഭിഷേക് വേര്‍പിരിയലിനെ കുറിച്ചാണ് ബോളിവുഡിലെ ചര്‍ച്ചാ വിഷയം. ഐശ്വര്യ റായ്യും അഭിഷേക് ബച്ചനും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകളാണ് ചൂടുപിടിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ഇവരുടെ പുതിയൊരു വീഡിയോയാണ് വൈറലായികൊണ്ടിരിക്കുന്നത്. ഇരുവരും കഴിഞ്ഞ ദിവസം തങ്ങളുടെ മകള്‍ ആരാധ്യ ബച്ചനായി ഒരുമിച്ച് ധിരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്കൂളില്‍ എത്തിയിരുന്നു. ഒരുമിച്ച് പൊതുപരിപാടികള്‍ പ്രത്യക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കിയവര്‍ മകള്‍ക്കായി വീണ്ടും ഒരുമിച്ച് എത്തിയത് ആരാധകരുടെയും ശ്രദ്ധനേടാന്‍ കാരണമായി. ആരാധ്യ മാത്രമല്ല സെയ്ഫ് അലി ഖാന്റെ മകന് തൈമൂര്‍ അലി ഖാന്, ഷാരൂഖ് ഖാന്റെ ന്റെ മകന് അബ്രാം ഖാന് എന്നീ താരപുത്രന്മാരും ധിരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്കൂളിലാണ് പഠിക്കുന്നത്.
കഴിഞ്ഞ ദിവസം സ്കൂളിന്റെ ആന്വല്‍ ഡെയായിരുന്നു. ആരാധ്യ ബച്ചനും ഷാരൂഖിന്റെ മകന് അബ്രാമുമെല്ലാം ആന്വല്‍ ഡെയില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. അത് ആസ്വദിക്കാനാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട റൂമറുകള്‍ പ്രചരിക്കുമ്പോഴും ഐശ്വര്യയും അഭിഷേകും ഒന്നിച്ച് എത്തിയത്. പരിപാടി ആസ്വദിക്കാനായി സ്കൂളില്‍ ഇരുവരും ഒരുമിച്ചാണ് എത്തിയതെങ്കിലും ഇരുവരും തമ്മില്‍ ശീതയുദ്ധം നടക്കുന്നതായി തോന്നുന്നുണ്ടെന്നും കാരണം ഐശ്വര്യയുടെ മുഖത്ത് അഭിഷേകിനോടുള്ള പിണക്കവും രോഷവും കാണാമായിരുന്നുവെന്നുമാണ് വീഡിയോ കണ്ട് ആരാധകര്‍ കുറിച്ചത്.
കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ ഐശ്വര്യയുടെ മുഖപ്രസാദം നഷ്ടപ്പെട്ടിരുന്നുവെന്നും ആരാധകര്‍ കുറിക്കുന്നു. അടുത്തിടെ ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും ഐശ്വര്യ അഭിഷേകിനോടുള്ള വെറുപ്പ് പരസ്യമായി കാണച്ചിരുന്നതായും പുതിയ വീഡിയോ വൈറലായതോടെ ആരാധകര്‍ കുറിക്കുന്നു. ഐശ്വര്യഅഭിഷേക് താരജോഡിയുടെ പുത്തന്‍ വീഡിയോകള്‍ പുറത്ത് വരാന്‍ തുടങ്ങിയതോടെ ഇരുവരും തമ്മില്‍ പിണക്കാമാണെന്ന റൂമറുകള്‍ ആരാധകരും വിശ്വസിക്കാന്‍ തുടങ്ങി.
പ്രശ്നങ്ങളില്ലെന്ന് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അഭിനയിച്ച് ഐശ്വര്യയ്ക്ക് മടുത്തുവെന്ന് തോന്നുന്നു, ചില വിവാഹങ്ങള്‍ വര്‍ക്കൗട്ടാകില്ല. അത് മനസിലാക്കാന്‍ ഒരു കക്ഷിയുടെയും വില്ലന്റെയും ആവശ്യമില്ല, പണ്ട് ഐശ്വര്യ അഭിഷേകിനോട് അമിതമായി സ്നേഹം പ്രകടിപ്പിച്ചിരുന്നു. അവനോട് മാത്രമല്ല എല്ലാ കുടുംബാംഗങ്ങളോടും. ചിലപ്പോള്‍ അത് ക്രിഞ്ചായി തോന്നിയിരുന്നു. കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഐശ്വര്യ ഒരുപാട് ശ്രമിച്ചുവെന്ന് തോന്നി.
പക്ഷെ എത്ര നേരം ശ്രമിക്കാനാകും?. എനിക്കിപ്പോള്‍ തോന്നുന്നു അവള് അത് കാര്യമാക്കുന്നില്ല. ഇപ്പോള്‍ ഐശ്വര്യ മകളെ കൂടുതല്‍ ശ്രദ്ധിക്കുന്നുവെന്നാണ് ആരാധകര്‍ ഐശ്വര്യയുടെയും അഭിഷേകിന്റെയും കുടുംബപ്രശ്നങ്ങളെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. കുറച്ച് ദിവസം മുമ്പ് ദി ആര്‍ച്ചീസിന്റെ താരനിബിഡമായ പ്രീമിയറില്‍ പങ്കെടുക്കാന്‍ ഐശ്വര്യയും അഭിഷേകും ആരാധ്യയും എത്തിയിരുന്നു.
സഹോദരി ശ്വേതയുടെ മകന് അഗസ്ത്യ നന്ദ ആര്‍ച്ചീസില്‍ അഭിനയിച്ചിരുന്നു. അന്ന് ചടങ്ങില്‍ താരകുടുംബം പങ്കെടുത്തതിന്റെ വീഡിയോയില്‍ ഐശ്വര്യയും അഭിഷേകും കുശലം പറയുന്നത് കാണാമായിരുന്നു. 2023ല്‍ സുഭാഷ് ഘായിയുടെ പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോള്‍ ഐശ്വര്യ റായ് അഭിഷേക് ബച്ചനോട് രോഷം പ്രകടപ്പിച്ച പഴയ വീഡിയോകളും ആരാധകര്‍ കുത്തിപ്പൊക്കുന്നുണ്ട്. അടുത്തിടെ ശ്വേത ബച്ചന് ജല്‍സയിലേക്ക് താമസിക്കാനെത്തിയിരുന്നു. അമിതാഭിന്റെ കുടുംബവീടായ ജല്‍സ മകളുടെ പേരിലേക്ക് എഴുതി കൊടുക്കുകയായിരുന്നു. അങ്ങനെ ശ്വേത കൂടി വീട്ടിലേക്ക് വന്നതും മറ്റുമാണോ ഐശ്വര്യയുമായിട്ടുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്ന സംശയവും ആരാധകര്‍ക്കുണ്ട്.
