Malayalam
കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക്
കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക്
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. ചിത്രത്തിന്റെ ആദ്യ നിർമാതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിർമാണ പങ്കാളികൾ ഇപ്പോഴത്തെ നിർമാതാവായ നൈസാം സലാമിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കോടതി റിലീസ് തടഞ്ഞത്.
ആരോപണം ഉന്നയിക്കുന്നയാളെ ഇന്നേവരെ കണ്ടിട്ടില്ലെന്നും കാശ് കൊടുത്ത് ഒത്തുതീർപ്പാക്കണമെന്നാണ് പറയുന്നതെന്നും നൈസാം നേരത്തേ പറഞ്ഞിരുന്നു. വാങ്ങാത്ത കാശ് തിരിച്ച് കൊടുക്കണമെന്ന് പറയുമ്പോൾ അതിനെ ബ്ലാക്ക് മെയിലിങ് എന്നേ പറയാൻ പറ്റൂ എന്നും നൈസാം സലാം വ്യക്തമാക്കിയിരുന്നു.
ചിത്രത്തിനെതിരെ ആരോപണവുമായി കോടതിയിൽ പോയ ആരുടെയും കൈയിൽ നിന്നും സിനിമ നിർമ്മിക്കാൻ ഒരു തുകയും വാങ്ങിയിട്ടില്ലെന്നും നൈസാം സലാം പറഞ്ഞു. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.
ഏകദേശം ഒമ്പത് കോടി രൂപ മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങിയത്. ഫെബ്രുവരി മാസത്തിൽ സിനിമ തീയറ്ററിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നതിനിടയിലാണ് ആദ്യ നിർമാതാവിന്റെ നിർമാണ പങ്കാളികളായ ചിലർ സിനിമയ്ക്കുമേൽ അവകാശമുണ്ടെന്ന് ഉന്നയിച്ച് ഒരു കേസ് ഫയൽ ചെയ്യുന്നത്. സിനിമയുടെ പ്രദർശനം തടഞ്ഞുകൊണ്ടുള്ള ജില്ലാ കോടതി ഉത്തരവ് അവർ നേടിയെടുത്തു.
എന്നാൽ മുൻനിർമാതാവുമായി ഉണ്ടാക്കിയ കരാറുകൾ, തിരിച്ചു നൽകിയ പണത്തിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ എന്നിവ നിരത്തി കോടതിയിൽ ഞാൻ എന്റെ നിരപരാധിത്വം തെളിയിച്ചു. കോടതി സിനിമയുടെ പ്രദർശന വിലക്ക് നീക്കുകയും ചെയ്തു. ഈ സിനിമയുടെ മുൻനിർമാതാവുമായി പ്രശ്‌നങ്ങൾ ഉന്നയിക്കുന്ന പങ്കാളികൾക്ക് ആഭ്യന്തര കുറ്റവാളി എന്ന സിനിമയുമായി യാതൊരു ബന്ധവുമില്ല.
മുൻനിർമാതാവുമായി റിയൽ എസ്റ്റേറ്റ് ബിസിനസിൽ ചേർന്ന് പ്രവർത്തിച്ചവരാണ് ഇപ്പോൾ സിനിമയ്ക്ക് നേരെ അവകാശവാദം ഉന്നയിച്ച് മുന്നോട്ടുവരുന്നത്. എന്റെ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞ ചില കാര്യങ്ങളുണ്ട്. ഈ മുൻനിർമാതാവ് നിർമാണ പങ്കാളികൾക്ക് ഏകദേശം ഒന്നേകാൽ കോടി രൂപയോളം നൽകാൻ ഉണ്ട്.
ആ തുക എന്നിൽ നിന്ന് വസൂൽ ആക്കാൻ ആയിരുന്നു അവരുടെ ശ്രമം. സിനിമയുടെ റിലീസിങ് മുടങ്ങും എന്ന് ഭയപ്പെട്ട് ഞാൻ പണം നൽകുമെന്ന് അവർ പ്രതീക്ഷിച്ചു. ഇപ്പോൾ 50 ലക്ഷം രൂപയെങ്കിലും മതി എന്നായി അവരുടെ ആവശ്യം. 10 പൈസ കൊടുത്ത് നേരെയല്ലാത്ത രീതിയിൽ ഈ സിനിമ റിലീസ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും നൈസാം സാലം പറഞ്ഞിരുന്നു.
ആസിഫ് അലിക്കൊപ്പം തുളസി, ശ്രേയാ രുക്മിണി, ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
