News
ഷൂട്ടിംഗിനിടെ നടന് ആസിഫ് അലിക്ക് പരിക്ക്
ഷൂട്ടിംഗിനിടെ നടന് ആസിഫ് അലിക്ക് പരിക്ക്
മലയാളികളുടെ പ്രിയങ്കരനായ നടനാണ് ആസിഫ അലി, നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്. ഇപ്പോഴിതാ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. സിനിമയുടെ കൊച്ചിയിലെ ചിത്രീകരണത്തിനിടെ നടന് ആസിഫ് അലിക്ക് പരിക്കേറ്റുവെന്നാണ് പുറത്ത് വരുന്ന വിവരം.
രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ടിക്കി ടാക്ക’ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ചത്. സംഘട്ടന രംഗങ്ങളുടെ ചിത്രീകരണവേളയിലാണ് കാല് മുട്ടിന് താഴെ പരിക്കേറ്റത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആസിഫ് അലി ആശുപത്രി വിട്ടു.
കള. ഇബിലീസ്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനകുട്ടന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന് രോഹിത് വി. എസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ടിക്കി ടാക്ക.ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കളക്ക് ശേഷം രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രമായത് കൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ പുതിയ ചിത്രത്തെ നോക്കികാണുന്നത്
ഹരിശ്രീ അശോകന്, ലുക്മാന് അവറാന്, വാമിക ഖബ്ബി, നസ്ലിന് സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നിയോഗ് കൃഷ്ണയാണ് ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
