Malayalam Breaking News
‘നാദിര്‍ഷാക്കയുടെ എല്ലാ ചിത്രങ്ങളെ പോലെയും എല്ലാ ഷോട്ടിലും ഒരുപാട് ചിരിനിറയ്ക്കുന്നുണ്ട്’ ; മേരാ നാം ഷാജിയുടെ വിശേഷങ്ങളുമായി ആസിഫ് അലി !!!
‘നാദിര്‍ഷാക്കയുടെ എല്ലാ ചിത്രങ്ങളെ പോലെയും എല്ലാ ഷോട്ടിലും ഒരുപാട് ചിരിനിറയ്ക്കുന്നുണ്ട്’ ; മേരാ നാം ഷാജിയുടെ വിശേഷങ്ങളുമായി ആസിഫ് അലി !!!
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ ചിത്രങ്ങൾക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. ആസിഫ് അലി, ബിജു മേനോന്‍, ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നചിത്രത്തില്‍ നിഖില വിമല്‍ ആണ് നായികയായി എത്തുന്നത്. നാദിര്‍ഷയുടെ മറ്റ് ചിത്രങ്ങളെ പോല തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള എല്ലാ ചേരുവകളും ചിത്രത്തിലും ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 5 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
മേരാ നാം ഷാജിയിലെ വിശേഷങ്ങള്‍ പങ്കുവെച്ച് ആസിഫ് അലി ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. ചിത്രത്തിനെ കുറിച്ചുളള രസകരമായ ചോദ്യമായിരുന്നു പ്രേക്ഷകര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്.
മൂന്ന് ഷാജിമാരുടെ ജീവിത കഥ പറയുന്ന ചിത്രമാണ് മേരാ നാം ഷാജി. കോഴിക്കോടുളള ഗുണ്ടാ ഷാജിയും കൊച്ചിയിലുളള അലവലാതി ഷാജിയും തിരുവനന്തപുരത്തുളള ഡ്രൈവര്‍ ഷാജിയുമാണ് ചിത്രത്തിലെ പ്രധാന ഷാജിമാര്‍. ഇതില്‍ കൊച്ചിക്കാരന്‍ ഷാജിയായി എത്തുന്നത് ആസിഫ് അലിയാണ്.കോഴിക്കേട്ടെ ഗുണ്ടാ ഷാജിയായി എത്തുന്നത് ബിജുമോനോനും തിരുവനന്തപുരത്തെ കാര്‍ ഡ്രൈവര്‍ ഷാജിയായി എത്തുന്നത് ബൈജുവുമാണ്. ഇവരുടെ രസകരമായ ജീവിത പ്രശ്നങ്ങളാണ് ചിത്രത്തില്‍.
ചിത്രത്തില്‍ ഒരു ഷാജിയായിട്ടാണ് ആസിഫ് അലി എത്തുന്നത്. ഗണേശിന്റെ അനിയനായിട്ടാണ് ചിത്രത്തിലെത്തുന്നത്. തനിയ്ക്ക് എങ്ങനെ ഇങ്ങനെയൊരു തല്ലിപ്പൊളി സഹോദരനെ കിട്ടിയെന്ന് പറഞ്ഞ് നടക്കുന്ന ആളാണ് എന്റെ ചേട്ടന്‍. എന്നാല്‍ തന്നെ തല്ലിപ്പൊളിയാക്കുന്നത് കുന്ദീശന്‍ എന്ന എന്റെ ചങ്ങാതി കൂടിച്ചേരുമ്ബോഴാണ്. നാദിര്‍ഷാക്കയുടെ എല്ലാ ചിത്രങ്ങളെ പോലെയും എല്ലാ ഷോട്ടിലും ഒരുപാട് ചിരിനിറയ്ക്കുന്നുണ്ട്. കുന്ദീശനും അതിപോലെയൊരു കഥാപാത്രമാണ്.
പുറത്തു വന്ന ടീസറിനും ചിത്രത്തിലെ ആദ്യ ഗാനത്തിലും മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നക് ദിലീപ് പൊന്നനാണ്. ഛായാഗ്രാഹണം വിനോദ് ഇല്ലംപളളിയാണ്.ബി രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.
asif ali facebook live for mera naam shaji
