Malayalam Breaking News
” ഹിറ്റായി മാറിയ പല സിനിമകളും ആ സ്വഭാവം കൊണ്ട് നഷ്ടമായി ” – ആസിഫ് അലി
” ഹിറ്റായി മാറിയ പല സിനിമകളും ആ സ്വഭാവം കൊണ്ട് നഷ്ടമായി ” – ആസിഫ് അലി
By
” ഹിറ്റായി മാറിയ പല സിനിമകളും ആ സ്വഭാവം കൊണ്ട് നഷ്ടമായി ” – ആസിഫ് അലി
കരിയറിൽ ഒട്ടേറെ പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വന്ന വ്യക്തിയാണ് ആസിഫ് അലി. ഒട്ടേറെ ഉയർച്ച താഴ്ചകൾ താണ്ടി എത്തിയ ആസിഫ് അലി പല വിവാദങ്ങളിലും ഈ സമയത്ത് പെട്ടുപോയി. ആസിഫ് അലിയുടേതായി പറഞ്ഞു കേൾക്കുന്ന ഒരു ആരോപണമാണ് വിളിച്ചാൽ ഫോൺഎടുക്കില്ലന്നുള്ളത്. അതിനെ പാട്ടി ആസിഫ് അലി പറയുന്നു.
‘ഹിറ്റ് ആയി മാറിയ പല സിനിമകളിലും നിങ്ങളെ കാസ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. വിളിച്ചു, മെസേജ് അയച്ചു, ഒരു മറുപടിയും കിട്ടാതായപ്പോൾ വേറെ ആളെ ആലോചിച്ചു’ എന്നു കേൾക്കേണ്ടി വന്നിട്ടുണ്ട്. നിരാശ കൂടി പലവട്ടം ഞാൻ ഫോൺ എടുക്കാൻ ശീലിച്ചു തുടങ്ങി. രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ വീണ്ടും പഴയ പടിയാകും.- ആസിഫ് പറയുന്നു
വിമർശനങ്ങളും ട്രോളുകളും ഇഷ്ടം പോലെ. എന്നിട്ടും ആസിഫ് അലിയോടുള്ള സ്നേഹം തരിപോലും കുറയുന്നില്ല പ്രേക്ഷകർക്ക്. ലേബലുകൾ ധാരാളമുണ്ട് ആസിഫ് അലിക്ക്. വിളിച്ചാൽ ഫോണെടുക്കാത്ത വില്ലൻ, പൊട്ടുന്ന സിനിമകൾ തന്നെ തേടിപ്പിടിച്ച് അഭിനയിക്കുന്ന നായകൻ, അഭിനയിക്കുമ്പോൾ പിൻഡ്രോപ് സൈലൻസിനായി വഴക്കിടുന്ന നിർബന്ധ ബുദ്ധി. ഇതൊക്കെയാണെങ്കിലും ആസിഫിന്റെ പ്രണയം ഒളിച്ചിരിക്കുന്ന കണ്ണുകൾക്കും കുസൃതിച്ചിരിക്കും വലം കയ്യിൽ വാച്ച് കെട്ടുന്ന സ്റ്റൈലിനും വരെ ആരാധകരുണ്ട്.
asif ali about film career
