Malayalam Breaking News
എട്ടു വർഷം ചാൻസ് ചോദിച്ച് പിന്നാലെ നടന്നിട്ടാണ് ആ സംവിധായകൻ അവസരം തന്നത് – ആസിഫ് അലി
എട്ടു വർഷം ചാൻസ് ചോദിച്ച് പിന്നാലെ നടന്നിട്ടാണ് ആ സംവിധായകൻ അവസരം തന്നത് – ആസിഫ് അലി
By
കരിയറിന്റെ തുടക്കത്തിൽ ഒന്ന് പതുങ്ങിയെങ്കിലും ഇപ്പോൾ കുതിച്ചു പായുകയാണ് ആസിഫ് അലി . ഉയരേയും വൈറസുമൊക്കെയായി ആസിഫ് അലിക്ക് ഇപ്പോൾ നല്ല സമയമാണ്. വൈറസിലും നല്ല ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ആണ് ആസിഫ് അവതരിപ്പിച്ചിരിക്കുന്നത് . ആഷിഖ് അബുവിന്റെ സിനിമയിൽ അവസരം ലഭിക്കാൻ എട്ടു വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്നു പറയുകയാണ് ആസിഫ് അലി .
എട്ട് വര്‍ഷത്തോളം ചാന്‍സ് ചോദിച്ച് പുറകെ നടന്ന ശേഷമാണ് ആഷിഖ് അബുവിന്റെ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത് . വൈറസില്‍ അവസരം ലഭിച്ചത് അങ്ങനെയാണെന്നും ആസിഫ് അലി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ആസിഫിന്റെ വെളിപ്പെടുത്തല്‍.
കഥാപാത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല അവസരം ചോദിക്കുന്നത്. ചില സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യണെന്ന് ആഗ്രഹം തോന്നും. ചിലരുടെ സിനിമകള്‍ കാണുമ്ബോള്‍ അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ തോന്നുമെന്നും അത് സിനിമയോടുള്ള ഇഷ്ടം കൊണ്ടാണെന്നും ആസിഫ് അലി പറഞ്ഞു.
രാജീവ് രവിക്കൊപ്പവും ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. ഒരു സിനിമയില്‍ അവസരം നല്‍കണമെന്ന് അദ്ദേഹത്തോട് ചോദിക്കാന്‍ ഇരിക്കുകയായിരുന്നു. ബോളിവുഡില്‍ പോലും പേരുകേട്ട ക്യാമറാമാന് ആണ് അദ്ദേഹം. ഒടുവില്‍ അദ്ദേഹത്തിന്റെ സിനിമയില്‍ ഒരു അവസരം ലഭിച്ചുവെന്നും അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ആസിഫ് പറഞ്ഞു.
സന്തോഷ് ശിവന്റെ അടുത്ത് പോയി ചാന്‍സ് ചോദിക്കുന്നതില്‍ ഒരു മോശവും വിചാരിക്കേണ്ട കാര്യമില്ല. കാരമം അദ്ദേഹം ഒരു അന്താരാഷ്ട്ര ചലച്ചിത്രകാരനാണെന്നും ആസിഫ് പറഞ്ഞു. ലാല്‍ ജോസ്, അന്‍വര്‍ റഷീദ് എന്നിവരോട് സ്ഥിരമായി ചാന്‍സ് ചോദിക്കാറുണ്ടെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
asif ali about ashiq abu
