Connect with us

കമലപ്പെണ്ണ് വന്നത് വേറെ സിലബസും കൊണ്ടാണ്,സകലതിലും നേരെ ഓപ്പോസിറ്റ്; മകളെ കുറിച്ച് അശ്വതി

Social Media

കമലപ്പെണ്ണ് വന്നത് വേറെ സിലബസും കൊണ്ടാണ്,സകലതിലും നേരെ ഓപ്പോസിറ്റ്; മകളെ കുറിച്ച് അശ്വതി

കമലപ്പെണ്ണ് വന്നത് വേറെ സിലബസും കൊണ്ടാണ്,സകലതിലും നേരെ ഓപ്പോസിറ്റ്; മകളെ കുറിച്ച് അശ്വതി

മലയാളികളായ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടി അശ്വതി ശ്രീകാന്തിന്റേത്. ദുബായിയിൽ റേഡിയോ ജോക്കിയായിരുന്ന അശ്വതി അവതാരകയായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റിന്റെ അവതാരകയായി എത്തി സ്വത സിദ്ധമായ ശൈലിയിലൂടെ വളരെ പെട്ടെന്നു തന്നെ അശ്വതി പ്രേക്ഷകരുടെ മനസ് കീഴടക്കി.

മലയാളികളായ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടി അശ്വതി ശ്രീകാന്തിന്റേത്. ദുബായിയിൽ റേഡിയോ ജോക്കിയായിരുന്ന അശ്വതി അവതാരകയായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റിന്റെ അവതാരകയായി എത്തി സ്വത സിദ്ധമായ ശൈലിയിലൂടെ വളരെ പെട്ടെന്നു തന്നെ അശ്വതി പ്രേക്ഷകരുടെ മനസ് കീഴടക്കി.

അവതാരക വേഷമണിഞ്ഞ ആദ്യകാലങ്ങളെപ്പറ്റിയും സ്റ്റേജിലെ മറക്കാനാകാത്ത നിമിഷങ്ങളെപ്പറ്റിയും പ്രേക്ഷകരില്‍ നിന്ന് ഏറ്റുവാങ്ങിയ സ്നേഹാഭിനന്ദനങ്ങളെപ്പറ്റി അശ്വതി പലപ്പോഴും ആരാധകരോട് സംസാരിച്ചിട്ടുണ്ട്. ദുബായില്‍ റേഡിയോ ജോക്കിയായിരുന്നപ്പോഴാണ് ഫ്ളവേഴ്സില്‍ നിന്ന് അശ്വതിക്ക് കോള്‍ വരുന്നത്.അങ്ങനെയാണ് താരപം ടെലിവിഷന്‍ ലോകത്തിന്റെ ഭാഗമായത്. കോവിഡ് സമയത്താണ് താരം അഭിനയത്തിലേക്ക് കടന്നത്. ഇപ്പോള്‍ ലൈഫ് കോച്ചിങ് കരിയറും തുടങ്ങിയിട്ടുണ്ട്. ഇമോഷണല്‍ സപ്പോര്‍ട്ട് ആവശ്യമുള്ള ആളുകളെ കണ്ടെത്തി അവരുടെ മുന്നോട്ടുള്ള ജീവിതത്തിന് കരുത്ത് പകരുകയാണ് അശ്വതി ലൈഫ് കോച്ചിങ്ങിലൂടെ.

എഴുത്തിലും താൽപര്യമുള്ള അശ്വതിയുടെ ഏറ്റവും പുതിയ സോഷ്യൽമീ‍ഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. രണ്ടാമത്തെ മകൾ കമലയെ കുറിച്ചുള്ളതാണ് അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ്. മകളു‍ടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അശ്വതിയുടെ കുറിപ്പ്.

മൂത്തമകളുമായി താരതമ്യപ്പെടുത്തുമ്പോൾ എല്ലാത്തിനും നേരെ വിപരീതമാണ് രണ്ടാമത്തെ മകൾ കമല എന്നാണ് അശ്വതി ശ്രീകാന്ത് പറയുന്നത്. ‘എന്നെ സുഖപ്പെടുത്താൻ ജനിച്ചവൾ… ആദ്യത്തെ കുഞ്ഞിനെ പോലെ ഇനിയൊരാളെ സ്നേഹിക്കാൻ കഴിയുമോ എന്നായിരുന്നു ഇവളെ ആദ്യമായി കൈയ്യിൽ എടുക്കുവോളം സംശയം.’

‘അമ്മയാവുമ്പോൾ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും പത്മ പഠിപ്പിച്ച് തന്നതിന്റെ ധൈര്യമുണ്ടായിരുന്നു ചെറുതിനെ കിട്ടിയപ്പോൾ. പക്ഷെ… കമലപ്പെണ്ണ് വന്നത് വേറെ സിലബസും കൊണ്ടാണ്. സകലതിലും നേരെ ഓപ്പോസിറ്റ്. ആദ്യത്തവൾ അമ്മയൊട്ടി മാത്രം ആണെങ്കിൽ ഇവൾ സകലരോടും ഒട്ടും.’

‘മൂത്തവൾ തൊട്ടാൽ കരയുമെങ്കിൽ ഇവൾ അടിക്ക് അടി തിരിച്ചടി മട്ടാണ്. പത്മയ്ക്ക് ഭക്ഷണം എന്ന് എഴുതി കണ്ടാൽ വയറ് നിറയുമെങ്കിൽ ചെറിയവൾ എഴുന്നേൽക്കുന്നതെ ബിരിയാണി ചോദിച്ചാണ്. അമ്മ ജോലിക്ക് പോകാനിറങ്ങുമ്പോൾ മൂത്തവൾക്ക് ഇപ്പോഴും സങ്കടമാണെങ്കിൽ ഇളയവൾ ഒരു റ്റാ റ്റാ തന്നാൽ ഭാഗ്യം. ഡീ പപ്പാന്ന് ചേച്ചിയെ വിളിക്കുന്ന അവളുടെ കളർ പെൻസിൽ മുതൽ ഐപാഡ് വരെ കട്ടോണ്ട് പോകുന്ന കുഞ്ഞാപ്പി.”പത്മയെ സോഫയിൽ ഇരുത്തി പോയാൽ ഒരു മണിക്കൂർ കഴിഞ്ഞ് വന്ന് നോക്കിയാലും അവിടെത്തന്നെ കാണുമായിരുന്നു. ഇവളെ നിലത്ത് വെച്ചാൽ പിന്നെ കട്ടിലിന്റെ അടിയിലോ ഡൈനിങ് ടേബിളിന്റെ മുകളിലോ നോക്കിയാ മതി. വഴക്ക് പറഞ്ഞാൽ പാവം വാവയല്ലേ… അമ്മേടെ പൊന്നല്ലേന്ന് ചോദിച്ച് കൈകൂപ്പി കാണിക്കുന്ന ബിഗ് ഡ്രാമ ക്വീൻ.’

‘അങ്ങനെ മൊത്തത്തിൽ പേരെന്റിങ് എന്ന വാക്ക് റീഡിഫൈൻ ചെയ്യിച്ച പെണ്ണാണ്. ഞങ്ങടെ സന്തോഷക്കുടുക്ക… പൊന്നിന് പിറന്നാളുമ്മ’, എന്നാണ് അശ്വതി ശ്രീകാന്ത് രണ്ടാമത്തെ മകളെ കുറിച്ച് എഴുതിയത്. നിരവധി പേരാണ് കമലയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.
തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള അശ്വതി പങ്കുവെയ്ക്കുന്ന വീഡിയോകളെല്ലാം തന്നെ സാമൂഹിക പ്രസക്തികൊണ്ട് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. തന്റെ പ്രസാവാനന്തര വിഷാദത്തെ കുറിച്ച് അശ്വതി പറഞ്ഞത് വലിയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

വീഡിയോയുടെ കമന്‍റ് ബോക്സില്‍ നിരവധി സ്ത്രീകള്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. അതിനുശേഷം പേരന്റിങുമായി ബന്ധപ്പെട്ട ചില വീഡിയോകള്‍ അശ്വതി യുട്യൂബില്‍ പോസ്റ്റ് ചെയ്തതും ആരാധകര്‍ കയ്യടികളോടെ സ്വീകരിച്ചിരുന്നു. ചക്കപ്പഴം എന്ന ഫ്ലവേഴ്സ് ചാനലിലെ സീരിയലിലൂടെയാണ് അശ്വതി അഭിനയ രം​ഗത്തേക്ക് വന്നതും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയതും.

More in Social Media

Trending

Recent

To Top