Malayalam
ആഷിക് അബുവിന്റെ അടുത്ത നായകന് കിംഗ് ഖാന്. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തി…..
ആഷിക് അബുവിന്റെ അടുത്ത നായകന് കിംഗ് ഖാന്. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തി…..
ശ്യാം പുഷ്കരന്റെ തിരക്കഥയില്‍ ഷാരൂഖ് ഖാനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ഒറു സിനിമ എന്നു കേട്ടാല്‍ എന്തു തോന്നും. എത്ര നല്ല നടക്കാത്ത സ്വപ്നം എന്നാവും എല്ലാവരും കരുതുക. എന്നാല്‍ അത് ചിലപ്പോള്‍ സംഭവിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ അടുത്ത സിനിമയുടെ പ്രഖ്യാപനത്തിന് വേണ്ടി ആരാകര്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുമ്പോള്‍ താരത്തെ മുംബൈയിലെ വീട്ടില്‍ ചെന്ന് കണ്ടതിന്റെയും രണ്ടുമണിക്കൂറോളം സമയം ചര്‍ച്ച നടത്തിയതിന്റെയും വിവരങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ രണ്ട്്്മാസമായി താരത്തിന്റെ പുതിയ സിനിമയുമായി ആരാധകര്‍ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുമ്പോള്‍ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരിക്കുന്നു. ഷാരൂഖഅ ഖാന്റെ മന്നത്തിലെ വീട്ടിലെത്തിയാണ് മലയാളി സംവിധായകനും സംഘവും താരത്തെ സന്ദര്‍ശിച്ചത്. ആഷികിനൊപ്പം കുമ്പളങ്ങി നൈറ്റ്സിന്റെ നിര്‍മ്മാതാവ് ഷനീം സയാദും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും ഉണ്ടായിരുന്നതായി പിങ്ക് വില്ല പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ ഇവരെല്ലാം ഒരുമിക്കുന്ന ഒരു സിനിമ എന്ന രാതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. അതേസമയം ഇതുവരെ ആരും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുമില്ല. സംഭവം ശരിയായാലും ഇല്ലെങ്കിലും കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്ത് വന്നിട്ടുണ്ട്. രണ്ടു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൂപ്പര്‍ താരവും, മലയാളി സംവിധായകനും, നിര്‍മ്മാതാവും, തിരക്കഥാകൃത്തുമെല്ലാം ഒന്നിച്ചുള്ള ചിത്രം ഷാരൂഖിന്റെ കുറിപ്പോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ആഷിക് പോസ്റ്റ് ചെയ്ത ചിത്രത്തിന് പുറമേ നിര്‍മ്മാതാവ് ഷനീം സയീദ് സൂപ്പര്‍താരത്തിനൊപ്പം നില്ക്കുന്ന ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. സംവിധായകനും എഴുത്തുകാരനുമായ ആഷിക് അബുവിനും ശ്യം പുഷ്കരനും ഒപ്പം സൂപ്പര്‍താരം ഷാരൂഖുമായി നടത്തിയ ജീവിതത്തിലെ ഏറ്റവും സ്മരണീയമായ രണ്ടു മണിക്കൂറുകള്‍ എന്നാണ് ഷനീം കുറിച്ചിരിക്കുന്നത്. ഷാരൂഖോ ആഷിക് അബുവോ ഔദ്യോഗിക പ്രഖാ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇരുവരും പുതിയ സിനിമക്കായി ഒന്നിക്കുന്നു എന്ന രീതിയിലാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. വൈറസും 22 ഫീമെയില്‍ കോട്ടയവും ഉള്‍പ്പടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ആഷിക് സാധാരണഗതിയില്‍ സിനിമകള്‍ക്കിടയില്‍ ദീര്‍ഘമായ ഇടവേളകളെടുക്കാറുള്ള ആളാണ്. ഷാരൂഖും അതുപോലെ തന്നെയാണ്. അനുഷ്കാ ശര്‍മ്മക്കും കത്രീനക്കും ഒപ്പം അഭിനയിച്ച ആനന്ദ് എല്‍ റായിയുടെ സീറോക്ക് ശേഷം ഷാരൂഖ് പുതിയ ചിത്രത്തിലൊന്നും കരാറായിട്ടില്ല. അടിക്കടിയുണ്ടായ പരാജയങ്ങളെത്തുടര്‍ന്ന് ഷാരൂഖ് സിനിമയില്‍ നിന്നും കുറച്ച് നാളായി വിട്ടുനില്‍ക്കുകയായിരുന്നു. നല്ല സിനിമകളിലൂടെ തിരികെ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.
ashiq abu new film with sharukh khan
