നീ ധീരയും മിടുക്കിയുമാണ്, നിന്നെയോർത്ത് അഭിമാനം മാത്രം; മകളുടെ നേട്ടത്തെക്കുറിച്ച് ആശ ശരത്
നീ ശക്തയും ധൈര്യവതിയും, മിടുക്കിയുമാണ് നിന്നെ കുറിച്ചോർത്ത് അഭിമാനം മകളുടെ നേട്ടത്തെക്കുറിച്ച് ആശ ശരത്
മലയാളികളുടെ പ്രിയതാരമാണ് നടിയും നർത്തകിയുമായ ആശ ശരത്. മകൾ കീർത്തന യുകെയിലെ വാർവിക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അനലിറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയ സന്തോഷം പങ്കുവയ്ക്കുകയാണ് ആശ ശരത് ഇപ്പോൾ.. ആശയുടെ ഭര്‍ത്താവ് ശരത്തും മക്കളായ ഉത്തരയും കീര്ത്തനയുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഇപ്പോഴിതാ ഇളയ മകള്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് നടി.
യുകെയിലെ വാർവിക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അനലിറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയ എന്റെ കൊച്ചു പങ്കുവിനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ശക്തയും ധൈര്യവതിയും, മിടുക്കിയുമാണ് നീ എന്ന് എപ്പോഴും ഓര്‍ക്കുക. നീ ഒത്തിരി സ്നേഹിക്കപ്പെടുന്നവളാണ്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു എന്നുമായിരുന്നു ആശ കുറിച്ചത്. കുടുംബസമേതമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെയായി കീർത്തനയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.
മക്കളുടെ കാര്യങ്ങളില്‍ കര്‍ക്കശക്കാരിയായ അമ്മയാണ് താനെന്ന് ആശ ശരത് മുന്‍പ് പറഞ്ഞിരുന്നു. പാഷന് പിന്നാലെ പോവുന്നതിന് മുന്പ്് പെണ്‍കുട്ടികള്‍ക്ക് സ്വന്തമായൊരു ജോലിയുണ്ടാവുന്നത് നല്ലതാണ്. ആരൊക്കെ കൂടെയുണ്ടെന്ന് പറഞ്ഞാലും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയുമ്പോള്‍ ഒരു പെണ്‍കുട്ടിക്ക് കിട്ടുന്ന ആത്മവിശ്വാസം അത്ര ചെറുതല്ല. സ്വന്തമായൊരു ജോലി നേടി പാഷനെ ഫോളോ ചെയ്യുമ്പോള്‍ അതിന് പ്രത്യേക വിലയുണ്ട്. പഠനവും ജോലിയുമുണ്ടെങ്കില്‍ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ കഴിയും.
വിദേശത്ത് നിന്ന് മകള്‍ വിളിക്കാന്‍ വൈകിയാല്‍ അസ്വസ്ഥയാവുന്ന അമ്മയാണ് ഞാന്‍. അത് അവര്‍ക്കും അറിയാം. കൃത്യമായി വിളിച്ച് കാര്യങ്ങളെല്ലാം പറയാറുണ്ട്. അങ്ങനെയൊരു ശീലം ഞാനായി ഉണ്ടാക്കിയെടുത്തെന്നും അവര്‍ മുന്‍പൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഖെദ്ദ എന്ന ചിത്രത്തിലൂടെയായി ആശ ശരതിന്റെ മൂത്ത മകളായ ഉത്തര സിനിമയില്‍ അരങ്ങേറിയിരുന്നു.
