മകൾ കീർത്തന ബിരുദാനന്തര ബിരുദം നേടിയ സന്തോഷം പങ്കുവെച്ച് നടി ആശ ശരത്. യുകെയിലെ വാർവിക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അനലിറ്റിക്സിലാണ് ബിരുദാനന്തര ബിരുദം നേടിയത്.
“എന്റെ കൊച്ചു പങ്കു യുകെയിലെ വാർവിക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അനലിറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയതു കണ്ടപ്പോൾ ഞാൻ സന്തോഷത്താൽ മതിമറന്നു. എപ്പോഴും ഓർക്കുക, നീ വിശ്വസിക്കുന്നതിലും ധീരയാണ് നീ, വിചാരിച്ചതിലും ശക്തയും, മിടുക്കിയുമാണ്. നീ അറിയുന്നതിലും കൂടുതൽ സ്നേഹിക്കപ്പെടുന്നവളുമാണെന്ന് ഓർക്കുക. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു,” ആശ ശരത് കുറിച്ചു.
ആശ ശരത്തിന്റെ രണ്ടു പെൺമക്കളിൽ ഇളയവളാണ് കീർത്തന. മൂത്ത മകൾ ഉത്തര മെക്കാനിക്കൽ എഞ്ചിനിയറാണ്. 2021 ലെ മിസ്സ് കേരള റണ്ണര്‍ അപ്പുമായിരുന്ന ഉത്തര അമ്മയ്ക്കൊപ്പം നൃത്ത വേദികളില്‍ സജീവമാണ്. മനോജ് ഖന്നയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഖെദ്ദ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്‍ത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...