ഒരു അമ്മയുടെയും വല്യേച്ചിയുടെയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായി കഴിഞ്ഞു; അമ്മ ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ച് നടി ആര്യ പാര്‍വ്വതി
മലയാള സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ആര്യ പാര്‍വതി. ചെമ്പട്ട്. ഇളയവള്‍ ഗായത്രി തുടങ്ങിയ സീരിയലുകളിലാണ് ആര്യ അഭിനയിച്ചിട്ടുള്ളൂവെങ്കിലും എന്നും മിനി സ്‌കര്ീന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു.
നടി എന്നതിലുപരി നര്‍ത്തകി കൂടിയായ ആര്യ തന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരാന്‍ പോവുന്നതിന്റെ സന്തോഷമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഒത്തിരി വര്‍ഷങ്ങള്‍ ശേഷം തന്റെ കുടുംബത്തില്‍ ഒരു അനിയനോ അനിയത്തിയോ വരാന്‍ പോവുകയാണ്. സ്വന്തം അമ്മയ്ക്ക് വിശേഷമുണ്ടെന്നും ഈ നിമിഷത്തെ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കുകയില്ലെന്നും പറഞ്ഞ് നടി പങ്കുവെച്ച പോസ്റ്റിലൂടെയാണ് ആരാധകരും ഇക്കാര്യം അറിയുന്നത്.
നര്‍ത്തകിയായ ആര്യ പാര്‍വതി സ്‌കൂള്‍ കലോത്സവങ്ങളില്‍ മോഹിനിയാട്ടത്തിലൂടെ ഒന്നാം സ്ഥാനം നേടിയ താരമാണ്. ഇത് അഭിനയലോകത്തേക്കുള്ള വഴി തുറന്ന് കൊടുത്തു. അങ്ങനെ ചെമ്പട്ട് എന്ന സീരിയലിലൂടെയാണ് അഭിനയ ലോകത്തേക്ക് ആര്യ കടന്ന് വരുന്നത്. പിന്നീട് ഇളയവള്‍ ഗായത്രി എന്ന സീരിയലിലും അഭിനയിച്ചു. അഭിനയവും നൃത്തവുമൊക്കെയായി മുന്നോട്ട് പോവുകയാണ് നടിയിപ്പോള്‍. അതിനിടയിലാണ് ഏറ്റവും വലിയൊരു സന്തോഷവുമായി എത്തിയത്.
കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരാന്‍ പോവുകയാണെന്ന് പറഞ്ഞ് നടി പങ്കുവെച്ച പോസ്റ്റ് വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. അമ്മ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്തയ്‌ക്കൊപ്പം അമ്മയുടെ നിറവയറില്‍ തലോടി അതില്‍ തലചേര്‍ത്ത് വെച്ചിരിക്കുന്ന ചിത്രവും ആര്യ പാര്‍വതി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിന് നല്‍കിയ ക്യാപ്ഷനിലാണ് 23 വര്‍ഷത്തിന് ശേഷം ഒരു കുഞ്ഞ് വരുന്നതിനെ പറ്റി നടി പറഞ്ഞിരിക്കുന്നത്.’ഇരുപത്ത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തില്‍ മതിമറന്ന് ഇരിക്കുകയാണ് ഞാന്‍.
ഒരു അമ്മയുടെയും വല്യേച്ചിയുടെയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായി കഴിഞ്ഞു. സ്നേഹത്തോടെയും പിന്തുണയോടെയും. വേഗം വരൂ എന്റെ കുഞ്ഞു വാവേ’ എന്നാണ് അമ്മയുടെ ചിത്രത്തിനൊപ്പം ആര്യ അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്
അനുശ്രീ, വരദ, ദയ ഗായത്രി, കല്യാണി, സൗപര്‍ണിക തുടങ്ങി സിനിമാ, ടെലിവിഷന്‍ രംഗത്ത് നിന്നുള്ള നടിമാരും ആരാധകരുമൊക്കെ ആര്യയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുകയാണ്.
ഇത്രയും നല്ല സന്തോഷ വാര്‍ത്ത കേള്‍ക്കാനുണ്ടോ? 23 വയസിന് ഇളയ ഒരു അനിയനോ അനിയത്തിയോ വരിക എന്ന് പറയുന്നത് തന്നെ എത്ര സന്തോഷം നല്‍കുന്നതാണ്. ആര്യ ശരിക്കും ഭാഗ്യവതിയാണ്. നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷം ഓര്‍ത്ത് അഭിമാനം തോന്നുന്നു.. എന്നിങ്ങനെ നിരവധി കമന്റുകളാണ് നടിയ്ക്ക് ലഭിക്കുന്നത്.
അതേ സമയം ആര്യയോട് അഭിനയ രംഗത്ത് തുടരണമെന്നുള്ള ആവശ്യമാണ് ആരാധകര്‍ മുന്നോട്ട് വെക്കുന്നത്. മിനിസ്‌ക്രീനിന് പുറമേ സിനിമകളിലേക്ക് കൂടി ചുവടുവെക്കാന്‍ ശ്രമിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നിലവില്‍ നൃത്തത്തിലാണ് നടി പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കാലടി ശ്രീശങ്കരചാര്യ യൂണിവേഴ്സിറ്റിയില്‍ നിന്നും മോഹിനിയാട്ടത്തില്‍ ബിരുദം നേടിയിട്ടുള്ള ആളാണ് ആര്യ പാര്‍വതി. ഇന്‍സ്റ്റാഗ്രാം പേജിലൂടെയും മറ്റുമായി പങ്കുവെക്കുന്ന ഡാന്‍സ് വീഡിയോസ് വളരെ പെട്ടെന്നാണ് വൈറലാവാറുള്ളത്.
