ചിലരുടെ മനസന്തോഷത്തിന് ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കും ഭാര്യ കാരണമാണ് ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയതെന്ന് ആരോപണത്തെ കുറിച്ച് അര്‍ജുന്‍
ഡാന്‍സും അഭിനയവുമൊക്കെയായി സജീവമായ ദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇവരുടെ മകളായ സുദര്‍ശനയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ചക്കപ്പഴം ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ഷോ യില്‍ നിന്നും പിന്മാറുകയും വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരികയും ചെയ്തു. അര്‍ജുന്റെ തിരിച്ച് വരവ് ആഘോഷമാക്കുകയാണ് ആരാധകര്‍.
അതേ സമയം അര്‍ജുന്‍ പരമ്പരയില്‍ നിന്നും പിന്മാറാന്‍ കാരണം ഭാര്യയായ സൗഭാഗ്യയാണെന്ന പ്രചരണം മുന്‍പ് വന്നിരുന്നു. സൗഭാഗ്യ ഭര്‍ത്താവിനെ അഭിനയിപ്പിക്കാന്‍ സമ്മതിക്കാത്തതാണ് കാരണമെന്നും ചിലര്‍ ചൂണ്ടി കാണിച്ചു. സത്യത്തില്‍ എന്തായിരുന്നു സംഭവിച്ചതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ അര്‍ജുനും സൗഭാഗ്യയും വിശദീകരിക്കുകയാണ്.
ചക്കപ്പഴത്തില്‍ നിന്നും അര്‍ജുന്‍ പിന്മാറിയത് സൗഭാഗ്യ കാരണമാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതിനെ പറ്റിയുള്ള അഭിപ്രായമെന്താണെന്ന ചോദ്യത്തിന് അര്‍ജുനാണ് സംസാരിച്ചത്. ‘ഞങ്ങളതില്‍ മിണ്ടാതെ ഇരുന്നതാണ്. സൗഭാഗ്യ അങ്ങനെയല്ലെന്നത് എനിക്കറിയാം. സൗഭാഗ്യയ്ക്കും അറിയാം. അത്തരത്തില്‍ വന്ന വാര്‍ത്തകളോട് ഞങ്ങള്‍ പ്രതികരിച്ചില്ലെന്നേയുള്ളു. എങ്ങനെയാണ് സൗഭാഗ്യ കാരണമാവുന്നതെന്ന്’, അര്‍ജുന്‍ ചോദിക്കുന്നു.
ആളുകള്‍ക്ക് ഒരു ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഇടയിലെ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് വളരെ ഇഷ്ടമുള്ള വിഷയമാണ്. ചിലരുടെ മനസന്തോഷത്തിന് ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കും. അങ്ങനെ അവര്‍ സന്തോഷിച്ചോട്ടെ എന്ന് കരുതിയിട്ടാണ് ഞങ്ങള്‍ മിണ്ടാതെ ഇരുന്നത്. നേരിട്ട് ഒന്നിനോടും ഞങ്ങള്‍ പ്രതികരിച്ചിരുന്നില്ല. പൊതുവേ കമന്റുകളോടൊന്നും പ്രതികരിക്കാറില്ല. വിവാഹത്തിന് പിന്നാലെ വന്ന ഒരു ആരോപണത്തില്‍ അമ്മ മാത്രം പ്രതികരിച്ചിരുന്നു.
ചില കമന്റുകള്‍ കാണുമ്പോള്‍ ഞാന്‍ പച്ചയ്ക്ക് തെറി വിളിക്കും. എന്നാല്‍ മുന്നൂറ് പോസിറ്റീവ് കമന്റിന് മറുപടി കൊടുത്തിട്ടില്ല. പിന്നെ ഇതിനിടയിലുള്ള രണ്ട് നെഗറ്റീവ് കമന്റിനെ ശ്രദ്ധിക്കേണ്ട ആവശ്യമെന്താണെന്നാണ് സൗഭാഗ്യ ചോദിക്കാറുള്ളത്.
നല്ല കമന്റിട്ടവര്‍ക്ക് താങ്ക്യൂ എന്ന് കമന്റിടുന്നില്ലല്ലോ അപ്പോള്‍ ഇത്തരം നെഗറ്റീവ് കമന്റ് കാണുമ്പോള്‍ ഇറിറ്റേറ്റഡ് ആവേണ്ട ആവശ്യമില്ലെന്നും സൗഭാഗ്യ പറയും. ചിന്തിക്കുമ്പോള്‍ അത് ശരിയാണല്ലോ എന്ന് തോന്നുമെന്ന് അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.അമ്മയോടും ഞങ്ങളിത് തന്നെ പറയും. പക്ഷേ അന്ന് അമ്മ കമന്റ് കണ്ടിട്ടല്ല, അമ്മയുടെ ഒരു സുഹൃത്ത് വിളിച്ച് ചോദിച്ചത് പ്രകാരമാണ് പ്രതികരണവുമായി വന്നത്. ‘താര നിന്നെ കുറിച്ച് ഇങ്ങനെയൊക്കെ ആളുകള്‍ പറയുന്നു’, എന്നും പറഞ്ഞ് ഒരു സുഹൃത്ത് അമ്മയെ വിളിക്കുകയായിരുന്നു.’
അതറിഞ്ഞതോടെ അമ്മ പ്രതികരിച്ചു. ഇതാണ് ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ കുഴപ്പമെന്നാണ് സൗഭാഗ്യ പറയുന്നത്. കാരണം കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവരുടെ അടുത്ത് ഇങ്ങനെ പ്രതികരിക്കാന്‍ പോവുകയാണെന്ന് ചോദിച്ചതിന് ശേഷമേ സംസാരിക്കുകയുള്ളുവെന്ന് സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു.
സൗഭാഗ്യ പറഞ്ഞത് കൊണ്ട് പലതും ഞാന്‍ മിണ്ടാതെ ഇരിക്കുന്നതാണ്. എന്റെ സ്വഭാവത്തിന് റിയാക്ട് ചെയ്ത് വലിയ പ്രശ്‌നം ഉണ്ടാക്കിയേനെ, അത് നല്ല തീരുമാനമായെന്ന് അര്‍ജുന്‍ പറഞ്ഞു. ചില കമന്റുകളൊക്കെ കാണുമ്പോള്‍ നല്ല വിഷമം വരാറുണ്ട്. കാരണം ചക്കപ്പഴത്തില്‍ നിന്ന് ഇറങ്ങിയതിന്റെ യഥാര്‍ഥ കാരണം ചേട്ടന് പറയാനും പറ്റിയില്ല, കൂടുതല്‍ പേരും ഞാന്‍ കാരണമാണെന്ന് പറഞ്ഞത് വിഷമിപ്പിച്ചെന്ന് സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു.