ഈ ഇന്‍ഡസ്ട്രി കയ്യാല പുറത്തെ തേങ്ങ പോലെയാണ്, നമുക്ക് യാതൊരു ഗ്യാരന്റിയും പറയാന്‍ കഴിയാത്ത ഫീല്‍ഡാണ് ; ആര്യ
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടിയും അവതാരകയുമായ ആര്യ. ബഡായി ബംഗ്ലാവിലൂടെയും വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന ആര്യക്ക് നിരവധി ആരാധകരുണ്ട്. അവതാരകയും നടിയുമായി തിളങ്ങുന്ന ആര്യ അതിനെല്ലാം പുറമേ ഒരു സംരംഭക കൂടിയാണ്. അരോയ, കാഞ്ചിവരം എന്നിങ്ങനെ രണ്ടു സംരംഭങ്ങള്‍ ആണ് ആര്യക്ക് ഉള്ളത്. ഇന്‍ഡസ്ട്രിയില്‍ സജീവമായി നില്ക്കുന്ന സമയത്ത് തന്നെ ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ആര്യ.
ഈ ഇന്‍ഡസ്ട്രി കയ്യാല പുറത്തെ തേങ്ങ പോലെയാണ്. ഒന്നിലെങ്കില്‍ അങ്ങോട്ട് ഇല്ലെങ്കില്‍ ഇങ്ങോട്ട്. നമുക്ക് യാതൊരു ഗ്യാരന്റിയും പറയാന്‍ കഴിയാത്ത ഫീല്‍ഡാണ്. പ്രത്യേകിച്ച് ഞങ്ങളെ പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക്.
വര്‍ക്ക് ഉണ്ടെങ്കില്‍ ഉണ്ട് ഇല്ലെങ്കില്‍ ഇല്ല. ഇന്ന് ലൈം ലൈറ്റില്‍ നില്ക്കുന്ന ഞാന്‍ നാളെ ഉണ്ടാവണം എന്ന് ഒരു നിര്‍ബന്ധവുമില്ല. നമുക്ക് ഭാഗ്യത്തെ അനുസരിച്ചാണ് അവസരങ്ങളും ഇരിക്കുന്നത്. ഒരു കഥ വരുമ്പോള്‍ അതിന്റെ സംവിധായകനോ മറ്റോ തോന്നണം ഈ വേഷം ചെയ്യാന്‍ ആര്യ നല്ലതായിരിക്കുമെന്ന്. അതുകൊണ്ട് തന്നെ തന്റെ സംരംഭങ്ങളൊക്കെ അതിജീവനത്തിന് വേണ്ടിയുള്ളതാണ്. നാളെ മറ്റൊരു വര്‍ക്കും കിട്ടിയില്ലെങ്കിലും ഈ സംരംഭങ്ങള്‍ ജീവിക്കാന്‍ വേണ്ടിയുള്ളതാണെന്ന് ആര്യ പറഞ്ഞു
.
