നല്ലൊരു പാര്‍ട്ണറെ കിട്ടിയാല്‍ എനിക്കും കല്യാണം കഴിക്കണമെന്നും, സെറ്റില്‍ഡ് ആവണമെന്നുമൊക്കെ ആഗ്രഹമുണ്ട് ഞാ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോള്‍ ; ആര്യ
ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ആര്യ ബഡായ് എന്ന ആര്യ ബാബു. പിന്നീട് സിനിമയിലേക്ക് എത്തിയ ആര്യ അവിടെയും കഴിവ് തെളിയിച്ച് മുന്നേറി
ആര്യയ്ക്ക് പ്രേക്ഷകരുടെ പിന്തുണ കൂടുതലായി ലഭിച്ചത് നടൻ മുകേഷിനും രമേശ് പിഷാരടിക്കും ഒപ്പമുള്ള ബഡായ് ബംഗ്ലാവ് എന്ന ഷോയിൽ വന്ന ശേഷമാണ്. അത് ആര്യയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറി
മലയാളത്തിൽ സൂപ്പർഹിറ്റായിരുന്നു എന്റെ മാനസപുത്രിക്ക് എന്ന സീരിയലിന്റെ തമിഴ് പതിപ്പായ മഹാറാണിയിലൂടെയാണ് ആര്യ ശ്രദ്ധനേടുന്നത്. പിന്നീട് മലയാളത്തിലേക്ക് എത്തിയ ആര്യ ബഡായ് ബംഗ്ലാവിന് ഒപ്പം സ്ത്രീധനം എന്ന സൂപ്പർഹിറ്റ് സീരിയലിലും അഭിനയിച്ചതോടെ സമയം തെളിഞ്ഞു.
ആര്യ നിരന്തരം തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട് . ആദ്യ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും പറയുന്നതിനൊപ്പം രണ്ടാമതൊരു വിവാഹം കഴിക്കാന്‍ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് പലപ്പോഴായി നടി പറഞ്ഞിട്ടുണ്ട്. വിവാഹമെന്ന് കരുതി സ്നേഹിച്ചിരുന്ന ആള് വഞ്ചിച്ച് പോയതും ആര്യ പറഞ്ഞു.
ഇപ്പോഴിതാ വിവാഹത്തിനുള്ള മുന്നൊരുക്കത്തെ കുറിച്ച് പറഞ്ഞാണ് ആര്യ എത്തിയിരിക്കുന്നത്. ബഡായ് ടോക്കീസ് ബൈ ആര്യ എന്ന യൂട്യൂബ് ചാനലിലൂടെ രസകരമായൊരു വീഡിയോയാണ് നടി പങ്കുവെച്ചത്. കല്യാണ പര്‍ച്ചേയ്സും 29 ലക്ഷത്തിന്റെ ഡയമണ്ട് നെക്ലേസും എന്നുമാണ് വീഡിയോയുടെ ക്യാപ്ഷന്‍ ആര്യ നല്‍കിയത്. ഒപ്പം ഇനി വിവാഹം കഴിക്കാനുള്ള ആഗ്രഹത്തെ കുറിച്ചും നടി പറയുന്നു.ഇന്നിത്രയും ഒരുങ്ങി വന്നത് സ്പെഷ്യല്‍ ഡേ ആയത് കൊണ്ടാണ്. നമ്മളിന്ന് വെഡ്ഡിങ് ജുല്ലറി ഷോപ്പിങ്ങിന് വേണ്ടി പോവുകയാണ്.
അനിയത്തിയുടെ കല്യാണം കഴിഞ്ഞതോടെ എന്റെ ജീവിതത്തെ കുറിച്ചും കുറേ പേര് ചോദിച്ചിരുന്നു. അനിയത്തിയുടെ കല്യാണം കഴിഞ്ഞില്ലേ, ആര്യ ഇങ്ങനെ നടന്നാല്‍ മതിയോ, ഒരു ജീവിതപങ്കാളി വേണ്ടേ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഞാന്‍ ഏറ്റവും കൂടുതലായി കേട്ടിട്ടുള്ളത്. പല അഭിമുഖങ്ങളില്‍ നിന്ന് വരെ വിളിച്ച് ചോദിച്ചു. അവരൊടൊക്കെ എനിക്ക് പറയാനുള്ളത് ഇതാണ്…നല്ലൊരു പാര്‍ട്ണറെ കിട്ടിയാല്‍ എനിക്കും കല്യാണം കഴിക്കണമെന്നും, സെറ്റില്‍ഡ് ആവണമെന്നുമൊക്കെ ഭയങ്കര ആഗ്രഹമുണ്ടടോ. ഞാനെന്താ മനുഷ്യനല്ലേ’ എന്നാണ് ആര്യ വീഡിയോയില്‍ പറയുന്നത്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോള്‍. പെണ്ണ് കാണലിന് പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്ന് കരുതണ്ട.
വെഡ്ഡിങ്ങ് ജൂല്ലറി വാങ്ങാന്‍ പോവുകയാണെന്നും അതൊക്കെ ഒന്ന് ഇട്ട് നോക്കാന്‍ വേണ്ടിയാണ് ഒരുങ്ങി ബ്രൈഡല്‍ ലുക്കില്‍ വന്നതെന്നും ആര്യ പറയുന്നു.സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിവരെ കൂട്ടിയാണ് ആര്യ സ്വര്‍ണം വാങ്ങാന്‍ പോയത്. ജ്വല്ലറിയില്‍ നിന്നും ആഭരണങ്ങള്‍ അണിഞ്ഞ് നോക്കുകയും വെഡ്ഡിങ് റിസപ്ഷന് ലുക്കിലേക്ക് മാറി അതിന് ചേരുന്നതുമൊക്കെ ആര്യ നോക്കിയിരുന്നു. എല്ലാത്തിനൊടുവില്‍ സുഹൃത്തുക്കളാണ് വിവാഹത്തിന് വരനെ കിട്ടിയോ, അതാരണെന്ന് ചോദിച്ചത്. എന്റെ വീഡിയോയുടെ കണ്ടന്റ് തന്നെ അതാണെന്നും വരനാരാണെന്ന് പറയാനുള്ള സമയം ഇനിയും ആയിട്ടില്ലെന്ന് ആര്യ സൂചിപ്പിച്ചു.
തന്റെ യൂട്യൂബില്‍ ഒരു മില്യണ്‍ വ്യൂസ് വരാനുള്ള കണ്ടന്റാണ് വിവാഹത്തെ കുറിച്ചും വരനെ കുറിച്ചും പറയാനുള്ളതെന്നാണ് ആര്യ പറയുന്നത്. പിന്നെ ചെക്കനെ കിട്ടിയാല്‍ ഞാന്‍ പറയും. ചെക്കന്റെ കാര്യം അവിടെ നില്ക്കട്ടേ, അതിന് മുന്‍പ് കല്യാണത്തിനുള്ള മുന്നൊരുക്കം നമ്മള് ഇപ്പോഴെ തുടങ്ങണം. ഒരു കല്യാണം നടത്തിയതിന്റെ ക്ഷീണമുള്ളത് കൊണ്ടാണ് ഞാനിത് പറയുന്നത്. സ്വര്‍ണം എല്ലാ കാലത്തും ഒരു സേവിങ്സാണ്. അത് വാങ്ങി വെക്കുന്നതും നല്ലതാണെന്നുമാണ് ആര്യയുടെ അഭിപ്രായം.
