ബന്ധങ്ങൾ അറുത്ത് പോകുന്നവർ അർച്ചനയേയും ആര്യയേയും മാതൃകയാക്കണം; ആര്യയുടെ പുതിയ സംരംഭത്തിന് ആശംസകൾ നേരാൻ അർച്ചന പറന്നെത്തി!
ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള ആര്യ മിക്ക വിശേഷങ്ങളും തന്റെ ഫാൻസുമായി ഷെയർ ചെയ്യാറുണ്ട്. ബിഗ് ബോസിന് ശേഷം സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും പരിപാടിയിൽ അവതാരകയായും ആര്യ എത്തിയിരുന്നു. ഫാഷനിൽ അതീവ ശ്രദ്ധാലുവായ ആര്യ കുറച്ച് നാളുകളായി സാരികൾക്കും മറ്റുമായി കാഞ്ചീവരം എന്നൊരു സ്ഥാപനം നടത്തി വരുന്നുണ്ട്. ഇപ്പോഴിത കാഞ്ചീവരത്തിന്റെ പുതിയ സ്റ്റോർ കൊച്ചിയിൽ തുറക്കാൻ സാധിച്ച സന്തോഷത്തിലാണ് ആര്യ.
സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും അനുഗ്രഹത്തോടെ കഴിഞ്ഞ ദിവസമാണ് സ്റ്റോറിന്റെ ഉദ്ഘാടനം നടന്നത്. പുതിയ സ്റ്റോർ തുറന്നപ്പോഴും തന്റെ വളർച്ച കാണാൻ അച്ഛനില്ലെന്ന സങ്കടമാണ് ആര്യയ്ക്ക് അവശേഷിക്കുന്നത്.
കുറച്ച് നാളുകളായി കൊച്ചിയിലെ പുതിയ ഷോപ്പിന്റെ വർക്കുകളും മറ്റുമായി തിരക്കിലായിരുന്നു ആര്യ. ആര്യയുടെ കാഞ്ചീവരത്തിൽ നിന്നാണ് ഏറെയും സെലിബ്രിറ്റികൾ സാരികൾ പർച്ചേസ് ചെയ്യാറുള്ളത്.
ഇപ്പോഴിത പുതിയ ഷോപ്പ് കൊച്ചിയിൽ തുടങ്ങിയപ്പോൾ ആര്യയുടെ മുൻ ഭർത്താവ് രോഹിത്ത് സുശീലന്റെ സഹോദരിയും നടിയുമായ അർച്ചന സുശീലനും ചടങ്ങിൽ പങ്കെടുക്കാനും ആശംസ അറിയിക്കാനുമായി എത്തി. രോഹിത്തുമായുള്ള ബന്ധത്തിൽ റോയ എന്നൊരു മകൾ ആര്യയ്ക്കുണ്ട്.
മകൾ ആര്യയ്ക്കൊപ്പമാണ് താമസം. ഇടയ്ക്ക് അച്ഛനൊപ്പം അവധി ആഘോഷിക്കാനും റോയ പോകാറുണ്ട്. ഇപ്പോഴും നാത്തൂന്മാർ എന്നതിലുപരി നല്ല സുഹൃത്തുക്കളായി ആര്യയും അർച്ചനയും കഴിയുന്നുവെന്നതാണ് ആരാധകരേയും സന്തോഷിപ്പിക്കുന്നത്.
ബന്ധങ്ങൾ അറുത്ത് പോകുന്നവർ അർച്ചനയേയും ആര്യയേയും മാതൃകയാക്കണമെന്നും ചില പ്രേക്ഷകർ കുറിച്ചു. വേർപിരിഞ്ഞവർ പരസ്പരം ചെളിവാരിയെറിയുന്നതാണ് പൊതുവെ കാണാറുള്ളതെങ്കിലും ആര്യയും രോഹിതും വ്യത്യസ്തരാണ്. മകളുടെ കാര്യത്തിൽ ഇരുവരും ഏറ്റവും ഉത്തരവാദിത്തവും ശ്രദ്ധയും നൽകുന്നുണ്ട്.
‘മകളെ ഒറ്റയ്ക്ക് വളർത്തുന്ന ഓരോ അമ്മയും മനസിലാക്കേണ്ട കാര്യമാണ് അച്ഛൻ എന്ന അവളുടെ അവകാശത്തെപ്പറ്റി. എനിക്ക് ആ ബോധ്യം നല്ലതുപോലെയുണ്ട്. ഞാനും രോഹിതും വേർപിരിഞ്ഞെങ്കിലും മകൾക്ക് എല്ലാവരും ഉണ്ടാകണം. അവളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.’
‘അതിലെനിക്ക് നിർബന്ധമുണ്ട്. പണ്ട് ഷൂട്ടിനും പ്രോഗ്രാമുകൾക്കും പോകുമ്പോൾ മോളെ എന്റെ അമ്മയുടെ അടുത്താക്കും. എന്റെ തിരക്കൊക്കെ അവള്‍ക്ക് കുട്ടിക്കാലത്തെ അറിയാം. എല്ലാ സാഹചര്യങ്ങളുമായും അവള് പെട്ടെന്ന് പൊരുത്തപ്പെടും. എന്നെ ബുദ്ധിമുട്ടിക്കുന്ന ഒരു ചോദ്യം പോലും ഇന്നുവരെ ചോദിച്ചിട്ടില്ല.’
രോഹിതുമായി ഇപ്പോഴും നല്ല സൗഹൃദം ഉണ്ടെനിക്ക്. ഏത് പാതിരാത്രിയിലും എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം എന്നൊരു ഉറപ്പും തന്നിട്ടുണ്ട്.’
എന്നാണ് മകളേയും മുൻ ഭർത്താവിനേയും കുറിച്ച് സംസാരിക്കവെ ആര്യ പലപ്പോഴായി പറഞ്ഞിട്ടുള്ളത്. രോഹിത്തുമായി പിരിഞ്ഞശേഷം ആര്യയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടായിരുന്നു. ബിഗ്ബോസിൽ വെച്ച് താരം തനിക്ക് ഒരു പ്രണയം ഉണ്ടെന്ന് പറഞ്ഞിരുന്നു.പിന്നീട് അത് തകർന്നുവെന്നും അതുണ്ടാക്കിയ മാനസീക വിഷമം വളരെ വലുതായിരുന്നുവെന്നും ആര്യ പിന്നീട് പറഞ്ഞിരുന്നു. ‘ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല തിരിച്ച് വന്നപ്പോള്‍ കണ്ടത്. ഞാന്‍ ആളെ പറയുന്നില്ല.’
‘പെട്ടന്ന് ആളുടെ മനസ് മാറി. ഒരു കമ്മിറ്റ്മെന്റിന് താല്പര്യമില്ലെന്നും സിംഗിള്‍ ലൈഫില്‍ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു. ഫോഴ്സ് ചെയ്യാന്‍ എനിക്കും സാധിക്കില്ലല്ലോ. ഒന്നര രണ്ട് വര്‍ഷമായി ഞാന്‍ ഡിപ്രഷനില്‍ ആയിരുന്നു. ബിഗ് ബോസ് കഴിഞ്ഞിറങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ ഞാന്‍ ഡൗണായി’ എന്നാണ് ആര്യ പറഞ്ഞത്.
