നായകനായും വില്ലനായും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് അരുണ്‍ രാഘവന്. സ്ത്രീ പദം എന്ന സീരിയലിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോൾ ഇതാ അഭിനയരംഗത്തേക്ക് എത്തിയതിനെ കുറിച്ച് താരം പറയുന്നതിങ്ങനെ- ഐടി പഠനം കഴിഞ്ഞു 7 വര്‍ഷം ഐടി പ്രൊഫഷനലായി മുംബൈയിലും ബെംഗളൂരുവിലും ജോലി ചെയ്തിട്ടുണ്ട്. അപ്പോഴാണ് അഭിനയമോഹം തലയ്ക്ക് പിടിക്കുന്നത്. ഒരു ബന്ധു ഒരു സീരിയലില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്നു ചോദിക്കുകയും വെറുതെ ഒരു പരീക്ഷണം ചെയ്യുകയും അവസരം ലഭിക്കുകയുമായിരുന്നു.
ജനപ്രിയ പരമ്പരയായ ‘ഭാര്യ’ സീരിയലിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അരുണിന് അവസരങ്ങള്‍ വന്നു തുടങ്ങി. ശേഷം ഒന്നും ആലോചിച്ചില്ല ജോലി രാജി വെച്ച് അഭിനയം പ്രൊഫഷനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം എല്ലാവരും എതിര്‍ത്തെങ്കിലും ഭാര്യയുടെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു. ശേഷം കരിയര്‍ പൂര്‍ണമായി അഭിനയത്തിലേക്ക് മാറുകയും ചെയ്തു. അന്ന് തന്നെ തള്ളി പറഞ്ഞവരൊക്കെ ഇന്ന് തിരുത്തേണ്ടി വന്നുവെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
മിനിസ്ക്രീനിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തി പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് അനു ജോസഫ്. കൈരളിയിൽ സംപ്രേഷണം ചെയ്തിരുന്ന കാര്യം നിസാരമെന്ന സീരിയലാണ് അനുവിനെ...
മലയാള സിനിമ-ടെലിവിഷൻ രംഗത്ത് വളരെ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് മായ വിശ്വനാഥ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയിലും സീരിയലിലും...
ഇന്ദ്രന്റെ തനിനിറം ഏതാണെന്ന് തിരിച്ചറിഞ്ഞ എല്ലാവരും കൂടിച്ചേർന്ന് പല്ലവിയെ വിളിച്ചുവരുത്തി. പല്ലവി കണ്ട ഉടനെ ഇന്ദ്രന്റെ സ്വഭാവം മാറി. കൂടുതൽ വൈലന്റായി....
അശ്വിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലാക്കിയ എല്ലാവരും ചോദ്യവുമായി എത്തിയത് ശ്രുതിയുടെ മുന്നിലേക്കാണ്. ഒടുവിൽ ശ്രുതി ആ സത്യം എല്ലാവരോടും വിളിച്ചുപറഞ്ഞു. പക്ഷെ ശ്യാം...