Hollywood
‘പരാതിപ്പെടാനില്ല, നേരിട്ടിറങ്ങി കുഴിയടച്ചു’, റോഡിലെ കുഴി നികത്തി ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാസ്നഗര്‍
‘പരാതിപ്പെടാനില്ല, നേരിട്ടിറങ്ങി കുഴിയടച്ചു’, റോഡിലെ കുഴി നികത്തി ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാസ്നഗര്‍
Published on

നിരവധി ആരാധകരുള്ള ഹോളിവുഡ് താരമാണ് അര്‍നോള്‍ഡ് ഷ്വാസ്നഗര്‍. ഇപ്പോഴിതാ കാലിഫോര്‍ണിയയിലെ തന്റെ താമസസ്ഥലത്തിനടുത്ത് റോഡില്‍ രൂപപ്പെട്ട കുഴി നേരിട്ടിറങ്ങി നികത്തുകയാണ് നടന്.
‘പരാതിപ്പെടാനില്ല, നേരിട്ടിറങ്ങി കുഴിയടച്ചു’ എന്നു കുറിച്ച് കൊണ്ട് അര്‍നോള്‍ഡ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചത്.
‘റോഡില്‍ രൂപപ്പെട്ട ഭീമന് കുഴി കാറുകള്‍ക്കും സൈക്കിളുകള്‍ക്കും പ്രശ്നമാകാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ഞങ്ങള്‍ ഒരു സംഘമായി ചേര്‍ന്ന് കുഴിയടച്ചിട്ടുണ്ട്. ഞാനെപ്പോഴും പറയുന്നതുപോലെ പരാതിപ്പെട്ടിരിക്കാതെ ഇറങ്ങി പ്രവര്‍ത്തിക്കാം,’ വീഡിയോ പങ്കുവെച്ചുകൊണ്ട് അര്‍ണോള്‍ഡ് കുറിച്ചു.
പിന്നാലെ നടന്റെ പ്രവര്‍ത്തിക്ക് അഭിനന്ദനവുമായി കാലിഫോര്‍ണിയയുടെ മുന്‍ മേയര്‍ അടക്കം രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ അര്‍ണോള്‍ഡിന്റെ നടപടി സര്‍ക്കാരില്‍ നിന്ന് പിഴ ലഭിക്കാന്‍ കാരണമായേക്കാം എന്ന മുന്നറിയിപ്പും ചിലര്‍ നല്കുന്നു. കാലിഫോര്‍ണിയയിലെ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്നു അര്‍നോള്‍ഡ് ഷ്വാസ്നഗര്‍.
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...
പ്രശസ്ത ഹോളിവുഡ് താരം വാൽ കിൽമർ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിൽ വെച്ചാണ് അന്ത്യം സംഭവിച്ചത് എന്നാണ് വിവരം....