പ്രണയം പരസ്യമാക്കി അർജുൻ! കേട്ട് ഞെട്ടി ശ്രീതു! ആ മോതിരം വളരെ സ്പെഷ്യൽ? വെളിപ്പെടുത്തി ബിഗ് ബോസ് താരം അർജുൻ
ഏറെ കാഴ്ചക്കാരുള്ള ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറെ ശ്രദ്ധിക്കപ്പെട്ട കോംബോയാണ് അർജുനും ശ്രീതുവും. സീസണിന് അകത്തും പുറത്തും ഇപ്പോഴും ചർച്ചാ വിഷയമാണ് അർജുൻ-ശ്രീതു കോംബോ.
പുറത്തിറങ്ങിയ ശേഷം ഇവർ ശരിക്കും പ്രണയത്തിലാണോ? എന്നാണ് വിവാഹം എന്ന് തുടങ്ങി നിരവധി പേരാണ് ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നത്. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്നാണ് ഇരുവരും പറഞ്ഞത്. അർജുനും ശ്രീതുവും ഒന്നിച്ച വീഡിയോകൾ വൈറൽ ആവാറുമുണ്ട്.
അകത്ത് ഹിറ്റായ ഈ കോമ്പോ പല പരസ്യങ്ങളിലും ആൽബങ്ങളിലും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ മദ്രാസ് മലർ എന്ന പേരിൽ ഇരുവരും അഭിനയിച്ച ഷോർട്ട് ഫിലിമും എത്തിയിരിക്കുകയാണ്. ഈ ഷോർട്ട് ഫിലിമിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇരുവരും നൽകിയ അഭിമുഖങ്ങൾ വൈറലാകുന്നുണ്ട്. ഇപ്പോൾ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആരാധകരുടെ ചോദ്യങ്ങൾക്കും ഇരുവരും മറുപടി നൽകി.
അഭിമുഖങ്ങളിൽ എപ്പോഴും ഒരു മോതിരം അർജുൻ ധരിക്കാറുണ്ട്. ഇത് ശ്രീതു നൽകിയതിനാലാണോ അഴിക്കാത്തത് എന്നായിരുന്നു ആരാധകന് അറിയേണ്ടിയിരുന്നത്. അതിന് അർജുൻ നൽകിയ മറുപടി ഇങ്ങനെ-‘ശ്രീതുവിനോട് ബിഗ് ബോസിൽ വെച്ച് ഞാൻ ചോദിച്ച് വാങ്ങയതാണ് ആ മോതിരം. എന്നെ സംബന്ധിച്ച് ബിഗ് ബോസ് പ്ലാറ്റ്ഫോം എന്നത് ലൈഫ് ചെയ്ഞ്ചിങ് സ്ഥലമാണ്. ഞാൻ മോതിരം കൊണ്ടുവന്നിരുന്നു. അവർ എനിക്ക് അത് തന്നില്ല. ഇവളുടെ കൈയ്യിൽ കണ്ടപ്പോൾ തരുമോയെന്ന് ചോദിച്ചു, അങ്ങനെ കിട്ടയതാണ്’, അർജുൻ വ്യക്തമാക്കി.
നിങ്ങൾ വിവാഹിതരാകുമോ അതോ ആരാധകരെ നിങ്ങൾ പറ്റിക്കുകയാണോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-‘ഞങ്ങളെ ഇഷ്ടപ്പെടുന്ന ആളുകൾ ഞങ്ങളുടെ കോമ്പോ കാണാൻ ഇഷ്ടമുള്ളവരാണ്. അതെന്നും കാണാം. മറ്റൊന്നും ഇല്ല.’, അർജുൻ പറഞ്ഞു.
നിങ്ങൾക്ക് പ്രണയമുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന് ശ്രീതു മറുപടി നൽകിയപ്പോൾ തനിക്ക് ഉണ്ടെന്നായിരുന്നു അർജുന്റെ പ്രതികരണം. അതൊരു വ്യക്തിയല്ല, മറിച്ച് വർക്കാണെന്നും ചിരിച്ചുകൊണ്ട് അർജുൻ പറഞ്ഞു. ഇതോടെ ഇത് ശരിക്കും ക്രിഞ്ചായിപ്പോയെന്ന് ശ്രീതു പരിഹസിച്ചു. ‘ബിഗ് ബോസിലെ ഞങ്ങളുടെ മൊമന്റ്സ് ഒന്നും ഞങ്ങൾക്ക് ക്രിഞ്ചായി തോന്നിയട്ടില്ല. മാത്രമല്ല ഷോ കഴിഞ്ഞ് വന്നിട്ട് ഞങ്ങള് അതൊന്നും വീണ്ടും കണ്ടിട്ടുമില്ല. ഞങ്ങളുടെ പല റീൽസും കണ്ടിരുന്നു. അതൊക്കെ കാണുമ്പോൾ ചിരിവരും. ആലോചിച്ച് ചിരിച്ചിട്ടുമുണ്ട്. ഇതൊക്കെ എന്താണ് ചെയ്ത് വെച്ചിരിക്കുന്നതൊക്കെ തോന്നാറുണ്ട്’, ഇരുവരും പറഞ്ഞു.
അതേസമയം ബിഗ് ബോസിൽ നിന്നും ഇറങ്ങിയപ്പോൾ ഇത്തരത്തിൽ ഞങ്ങൾ സ്വീകരിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അർജുനും ശ്രീതുവും പറഞ്ഞിരുന്നു. ‘ശ്രീജുൻ’ എന്ന പേരിൽ ആഘോഷിക്കപ്പെടുമെന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പുറത്തിറങ്ങിയപ്പോൾ ഇത്തരത്തിൽ സ്നേഹം ലഭിച്ചുവെന്നത് വലിയ സന്തോഷം തോന്നി. കുട്ടികൾ തൊട്ട് മുതിർന്നവർ വരെ സ്വീകരിച്ചു, സ്നേഹിച്ചു , നമ്മുടെ വിജയത്തിന് വേണ്ടി അവരും വളരെ അധികം പ്രാർത്ഥിക്കുന്നുവെന്ന് അറിയുന്നതൊക്കെ വലിയ സന്തോഷമാണ്’, ഇരുവരും പറഞ്ഞു.
‘ബിഗ് ബോസിൽ വെച്ച് പുറത്ത് എങ്ങനെ സ്വീകരിക്കപ്പെടുന്നുവെന്നൊന്നും ചിന്തിക്കാനുള്ള സമയമേ ഇല്ലായിരുന്നു. അതിനകത്ത് തന്നെ ഉള്ള കാര്യങ്ങൾ ഉണ്ട് ആലോചിക്കാൻ. അവിടെ നടന്നതെല്ലാം പ്രവചനാതീതമായിരുന്നു. ബിഗ് ബോസിൽ നിന്നും ഇറങ്ങിയപ്പോഴാണ് ഞങ്ങൾക്ക് പ്രിയതമയെന്ന ആൽബവും മദ്രാസ് മലർ എന്ന സീരീസും ലഭിച്ചത്. ഞങ്ങൾക്ക് ശരിക്കും നല്ലൊരു അനുഭവമായിരുന്നു. മദ്രാസ് മലർ സ്ക്രിപ്റ്റിന്റെ കാര്യത്തിൽ അവർക്ക് ഞങ്ങളെ അഭിനയിപ്പിക്കണമെന്ന ചിന്തയില്ലാർന്നു. ബിഗ് ബോസിലെ ഞങ്ങളുടെ പെയർ കണ്ട് ഇഷ്ടമായാണ് ആ പ്രൊജക്ട് ഞങ്ങളിലേക്ക് എത്തിയത്. ഞങ്ങൾ അഭിനയിക്കുന്ന സാഹചര്യത്തിൽ സ്ക്രിപ്റ്റിലൊക്കെ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. പ്രിയതമ എന്ന ആൽബം പോസ്റ്റർ കണ്ട് വിവാഹിതരായോ എന്ന് ചോദിച്ച് പലരും വിളിച്ചിരുന്നു. ആളുകളൊക്കെ വളരെ സീരിയസ് ആയിട്ടാണ് വിവാഹിതരായോ എന്നൊക്കെ ചോദിക്കുന്നത്’, താരങ്ങൾ വ്യക്തമാക്കി.
അതിനിടെ ശ്രീതുവിനെ വിവാഹം കഴിക്കാതിരിക്കാനുള്ള ഒരു കാരണം പറയാമോയെന്ന് അഭിമുഖത്തിൽ ചോദ്യം ഉയർന്നു. ഇതിന് അർജുന്റെ മറുപടി ഇങ്ങനെ-‘വിവാഹത്തെ കുറിച്ച് സങ്കൽപം ഉണ്ടെങ്കിൽ അല്ലെ അതിനെ കുറിച്ച് നമ്മുക്ക് ചിന്തിക്കാൻ പറ്റൂ, അങ്ങനെയൊരു ചിന്തവന്നിട്ടില്ല ഇതുവരെ, മാത്രമല്ല ഇവൾ നന്നായി കുക്ക് ചെയ്യും. എനിക്കാണേൽ അധികം ഭക്ഷണമൊന്നും കഴിക്കാൻ സാധിക്കില്ല’, ചിരിച്ച് കൊണ്ട് അർജുൻ പറഞ്ഞു. അത്ഭുതത്തോടെയാണ് ശ്രീതു ഇത് കേട്ടിരുന്നത്. എന്തൊക്കെയാണ് നീ പറയുന്നത് എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ശ്രീതുവിന്റെ ചോദ്യം. ബിഗ് ബോസിന് ശേഷം പ്രൊപ്പോസൽ മെസേജുകൾ വന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് മെസേജുകൾ ഇഷ്ടം പോലെ വന്നിട്ടുണ്ടെന്നും എന്നാൽ പ്രൊപ്പോസലുകളൊന്നും വന്നിട്ടില്ലെന്നും ഇരുവരും പറഞ്ഞു. കൂട്ടത്തിൽ ദേഷ്യം ആർക്കാണെന്ന ചോദ്യത്തിന് ഞങ്ങളിൽ ഏറ്റവും ദേഷ്യം ഉള്ള ആൾ ശ്രീതുവാണെന്നായിരുന്നു അർജുന്റെ പ്രതികരണം.. ഇല്ലാത്ത കാര്യങ്ങളൊക്കെ കേൾക്കുമ്പോഴാണ് അവൾക്ക് ദേഷ്യം തോന്നുന്നത്, വ്യക്തിപരമായ സ്പേസിലേക്ക് കയറി സംസാരിക്കുമ്പോഴും ദേഷ്യം വരും’, അർജുൻ പറഞ്ഞു. അതേസമയം ചെയ്യണ്ട എന്ന് പറയുന്ന കാര്യങ്ങൾ ചെയ്യുമ്പോഴും തനിക്ക് ട്രിഗറാകാറുണ്ടെന്നും എന്നാൽ ദേഷ്യം നിയന്ത്രിച്ച് മിണ്ടാതിരിക്കാനാണ് താൻ ശ്രമിക്കാറുള്ളതെന്നും, ശ്രീതു പറഞ്ഞു.
ബിഗ് ബോസിൽ ഇവരുടെ കോമ്പോ പ്രണയമെന്ന നിലയിലായിരുന്നു ചർച്ച ചെയ്യപ്പെട്ടത്. ‘ശ്രീജുൻ’ കോമ്പോ ആഘോഷമാക്കിയ ആരാധകരും ഹൗസിന് പുറത്തെത്തിയാൽ ഇവർ ഇഷ്ടം തുറന്ന് പറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ബിഗ് ബോസിന് ഉള്ളിലും പുറത്തും തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നാണ് രണ്ടുപേരും വ്യക്തമാക്കിയത്. എന്നിട്ടും ഇരുവരും ഒന്നിക്കണമെന്ന അഭ്യർത്ഥന തുടരുകയാണ് ആരാധകർ.
