News
നിനക്ക് എത്ര വയസായി?, ഹോണടിച്ച് പിന്നാലെ കൂടിയ ആരാധകരോട് ദേഷ്യപ്പെട്ട് ഗായകന് അര്‍ജിത് സിങ്
നിനക്ക് എത്ര വയസായി?, ഹോണടിച്ച് പിന്നാലെ കൂടിയ ആരാധകരോട് ദേഷ്യപ്പെട്ട് ഗായകന് അര്‍ജിത് സിങ്
ഇന്ത്യയില്‍ ഏറ്റവും അധികം ആരാധകരുള്ള ഗായകനാണ് അര്‍ജിത് സിങ്. ബോളിവുഡിലാണ് സജീവമെങ്കിലും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കിടയിലും ഗായകന് ഏറെ ആരാധകരുണ്ട്. ആരാധകരുമായും വളരെ അടുത്ത ബന്ധമാണ് അര്‍ജിത് സിങ്ങിനുള്ളത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. അദ്ദേഹത്തിമന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ആരാധകനോട് ക്ഷുഭിതനാവുന്ന അര്‍ജിത് സിങ്ങിന്റെ വിഡിയോണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റെഡ്ഡിറ്റിലൂടെയാണ് വിഡിയോ പ്രചരിക്കുന്നത്. സെല്‍ഫി എടുക്കാനായി കാറിന്റെ പിന്നാലെയെത്തിയവരോടാണ് ഗായകന് ക്ഷുഭിതനായത്.
കാറില്‍ പോവുകയായിരുന്ന അര്‍ജിത്തിന് പിന്നാലെ ഹോണ്‍ മുഴക്കികൊണ്ട് രണ്ട് യുവാക്കള്‍ കൂടുകയായിരുന്നു. തുടക്കത്തില്‍ ഗായകന് ഇത് കാര്യമാക്കിയില്ല. എന്നാല്‍ അര്‍ജിത്തിനെ വിടാന്‍ ആരാധകര്‍ തയാറായില്ല. ഹോണ്‍ മുഴക്കി കൊണ്ട് കാറിന് പിന്നാലെ കൂടി. ഹോണിന്റെ ശബ്ദം അസഹ്യമായപ്പോഴാണ് ഗായകന് കാര്‍ നിര്‍ത്തി ഇവരോട് ചൂടായത്.
‘നിങ്ങള്‍ എത്ര തവണ ഹോണടിച്ചതെന്ന് അറിയാമോ? നിനക്ക് എത്ര വയസായി ? പ്രായപൂര്‍ത്തിയായ ഒരാള്‍ അല്ലേ? . ഇത് ആളുകളെ എത്രത്തോളം ബുദ്ധിമുട്ടിക്കുമെന്ന് നിങ്ങള്‍ക്ക് അറിയില്ലേ? എനിക്കൊപ്പം ഒരു ഫോട്ടോ എടുക്കാനെല്ലേ നിങ്ങള്‍ ഇതെല്ലാം ചെയ്തത്. ശരി ഫോട്ടോ എടുക്കാം. അര്‍ജിത് യുവാക്കളോട് പറഞ്ഞു. ഈ വിഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
