Actor
ഭാര്യയുമായി ഇരുപത്തിയഞ്ചുവയസ്സ് പ്രായവ്യത്യാസം; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അര്‍ബാസ് ഖാന്
ഭാര്യയുമായി ഇരുപത്തിയഞ്ചുവയസ്സ് പ്രായവ്യത്യാസം; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അര്‍ബാസ് ഖാന്
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ബോളിവുഡ് താരം അര്‍ബാസ് ഖാനും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറാഖാനും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരുടേയും പ്രായവ്യത്യാസത്തേച്ചൊല്ലിയുള്ള നെഗറ്റീവ് കമന്റുകളാണ് വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ചര്‍ച്ചയായത്.
ഇപ്പോഴിതാ അത്തരം കമന്റുകള്‍ക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അര്‍ബാസ്. അര്‍ബാസ് ഖാന് 56 ഉം ഷുറയ്ക്ക് 31 വയസ്സുമാണ് പ്രായം. ഇരുപത്തിയഞ്ചുവയസ്സ് പ്രായവ്യത്യാസമാണ് ഇവര്‍ക്കുള്ളത്. ഇത് ചൂണ്ടിക്കാട്ടി വിമര്‍ശിക്കുന്നവര്‍ക്ക് അര്‍ബാസിന്റെ മറുപടിയിങ്ങനെ,
‘തന്റെ ഭാര്യ ചെറുപ്പമാണ്, എന്നാല്‍ അവള്‍ക്ക് 16 വയസ്സല്ല. ജീവിതത്തില്‍ എന്താണ് വേണ്ടതെന്ന് തനിക്കും അവള്‍ക്കും വ്യക്തമായി അറിയം.’ ‘ഞങ്ങള്‍ പരസ്പരം എന്താണ് ആഗ്രഹിക്കുന്നത്, എന്താണ് ഞങ്ങള്‍ക്ക് വേണ്ടത്, എങ്ങനെയാണ് ഭാവിയെ നോക്കികാണുന്നത് എന്നിവയെക്കുറിച്ചൊക്കെ മനസ്സിലാക്കാന്‍ ഒരുമിച്ചുണ്ടായിരുന്ന ഒരുവര്‍ഷം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അതൊന്നും പെട്ടെന്നെടുക്കാന്‍ പറ്റിയ തീരുമാനങ്ങളല്ല’അര്‍ബാസ് പറഞ്ഞു. അര്‍ബാസിന്റെ രണ്ടാം വിവാഹമാണിത്. നടി മലൈക അറോറയായിരുന്നു നടന്റെ ആദ്യഭാര്യ.
