Tamil
പോലീസെത്തിയിട്ടും രക്ഷയില്ല അതിരു കടന്ന ആവേശം; ‘അപ്പടി പോട്’നൊപ്പം ചുവട്‌വെച്ച് ആരാധകര്‍; ലണ്ടനില്‍ ഗില്ലിയുടെ പ്രദര്‍ശനം നിര്‍ത്തി വെച്ച് തിയേറ്റര്‍ അധികൃതര്‍
പോലീസെത്തിയിട്ടും രക്ഷയില്ല അതിരു കടന്ന ആവേശം; ‘അപ്പടി പോട്’നൊപ്പം ചുവട്‌വെച്ച് ആരാധകര്‍; ലണ്ടനില്‍ ഗില്ലിയുടെ പ്രദര്‍ശനം നിര്‍ത്തി വെച്ച് തിയേറ്റര്‍ അധികൃതര്‍
വിജയ്-തൃഷ എന്നിവര്‍ പ്രധാന വേഷത്തിലെത്തി എക്കാലത്തെയും സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു ഗില്ലി. ധരണിയുടെ സംവിധാനത്തില്‍ പുറത്തത്തെിയ ചിത്രം ഈ അടുത്താണ് റീറിലീസ് ചെയ്തത്. വന്‍ സ്വീകരണമാണ് ഇന്ത്യയ്ക്കകത്തും പുറത്തും പ്രേക്ഷകരില്‍ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്.
എന്നാല്‍ ആരാധക ആവേശം അതിരുകടന്നതുമൂലം ചിത്രത്തിന്റെ പ്രദര്‍ശനം തടസ്സപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. ലണ്ടനിലാണ് അമിതമായ ആരാധക പ്രകടനം പ്രദര്‍ശനം മുടക്കിയത്. ചിത്രത്തിലെ ‘അപ്പടി പോട്’ ഗാനത്തിനിടെയായിരുന്നു സംഭവം.
പാട്ടിനൊപ്പം കരഘോഷത്തോടെ തീയറ്ററില്‍ ചുവടുവച്ച ആരാധകരെ നിയന്ത്രിക്കാന്‍ തീയറ്റര്‍ അധികൃതര്‍ക്ക് അവസാനം പോലീസിനെ തന്നെ നിയോഗിക്കേണ്ടിവന്നു. ഒപ്പം ഷോയും നിര്‍ത്തിവച്ചു. പിന്നീട് ആരാധകരും തീയറ്റര്‍ അധികൃതരും തമ്മില്‍ ധാരണയിലെത്തിയ ശേഷമാണ് പ്രദര്‍ശനം തുടര്‍ന്നത്.
രണ്ടാം വരവിലും വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ‘ഗില്ലി’ ക്ക് ലഭിക്കുന്നത്. 6 ദിവസം കൊണ്ട് 20 കോടി കളക്ഷന്‍ നേടിയ ചിത്രം പുതിയ തമിഴ് ചിത്രങ്ങളെപ്പോലും വെല്ലുന്ന തരത്തിലാണ് പ്രദര്‍ശനം തുടരുന്നത്. സിനിമയ്ക്കു ലഭിച്ച ഗംഭീര വരവേല്‍പ്പില്‍ വിതരണക്കാരും സംവിധായകന്‍ ധരണിയും വിജയ്‌യെ നേരിട്ടു കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു.
തമിഴ്‌നാട്ടില്‍ 320 തിയറ്ററുകളിലാണ് സിനിമ റി റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ 4.25 കോടിയാണ് കലക്ഷനായി ലഭിച്ചത്. രണ്ടാം ദിനം 3.9 കോടി. തമിഴ്‌നാട്ടില്‍ നിന്നു മാത്രം 12 കോടി ചിത്രം കലക്ട് ചെയ്തു.
2004 ല്‍ പുറത്തിറങ്ങിയ ചിത്രം കോളീവുഡില്‍ നിന്ന് ആദ്യ 50 കോടി കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. വിദ്യാസാഗറായിരുന്നു ചിത്രത്തിന് ഈണം നല്‍കിയിരുന്നത്. തൃഷ-വിജയ് ജോഡികളുടെ പ്രകടനവും പ്രകാശ് രാജിന്റെ വില്ലന്‍ വേഷവുമായിരുന്നു സിനിമയുടെ ആകര്‍ഷണം.
