Malayalam Breaking News
മോഹൻലാലിനെ ഞാൻ അങ്ങനെ കാണാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല – അപർണ ബാലമുരളി
മോഹൻലാലിനെ ഞാൻ അങ്ങനെ കാണാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല – അപർണ ബാലമുരളി
By
മലയാളത്തിൽ വലിയ വിജയങ്ങൾ സ്വന്തമാക്കി തമിഴിലേക്ക് ചേക്കേറിയിരിക്കുകയാണ് അപർണ ബാലമുരളി. സൂര്യയുടെ എറ്റവും പുതിയ ചിത്രമായ സൂര്യ 38ലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ മോഹന്‍ലാലിന്റെ തന്മാത്രയെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ വെെറലായി മാറിയിരുന്നു.
തന്മാത്ര തന്നെ ഒരുപാട് കരയിപ്പിച്ച ചിത്രമാണെന്നാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്കിയ അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞത്. സന്തോഷകരമായ ജീവിതത്തിനിടയില്‍ ഓര്‍മ്മ നശിച്ച് കൊച്ചുകുട്ടിയെ പോലെയാകുന്ന ലാലേട്ടന്റെ രമേശന് നായര്‍ എന്ന കഥാപാത്രം എന്റെ ഉറക്കം കെടുത്തി.
പ്രത്യേകിച്ച് ലാലേട്ടനെ അങ്ങനെ കാണാന്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ ഓര്‍മ്മ നശിക്കുന്നത് സ്വപ്നം കണ്ട് പല രാത്രികളിലും ഞാന്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ട്, അഭിമുഖത്തില്‍ അപര്‍ണ ബാലമുരളി പറഞ്ഞു.
അതേസമയം അപര്‍ണ നായികയാവുന്ന സൂര്യ 38ന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. ഇരുതി സുട്രു സംവിധാനം ചെയ്ത സുധി കൊങ്കാരയാണ് സിനിമയൊരുക്കുന്നത്. സൂര്യ 38നു പുറമെ ആടുജീവിതം,ജീം ബും ബാ, ആനന്ദമാര്‍ഗം തുടങ്ങിയവയും അപര്‍ണയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്.
aparna balamurali about mohanlals role
