“അത്രക്ക് വിഷമമാണെൽ രണ്ടു ദിവസത്തിനകം മുന്നൂറ് രൂപ ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്തു തരാം.നമുക്ക് ആരുടേയും നഷ്ടക്കച്ചോടത്തിനൊന്നും നിക്കണ്ട” – സിനിമയെ വിമർശിച്ചയാൾക്ക് മറുപടിയുമായി അനുശ്രീ
അനുശ്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണത്തിനിടയിലും വിമർശനങ്ങൾ ഉയരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് അനുശ്രീ പ്രേക്ഷകന്റെ വിമർശനത്തിന് മറുപടിയും നൽകി. ‘കുണ്ടിലും , കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ‘ഓട്ടോര്‍ഷ’ മുന്നൂറ് രൂപ സ്വാഹ’ എന്നായിരുന്നു ആഷിഖ് അലി എന്ന പ്രേക്ഷകന്റെ കമന്റ്.
ഇതിന് അനുശ്രീ നല്കിയ മറുപടി, ‘ആഷിഖ് അലിക്ക് എന്തുകൊണ്ടാണ് മുന്നൂറ് രൂപ പോയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ഒഫീഷ്യല്‍ പേജിലേക്ക് ആഷിഖ് അലിയുടെ നമ്പറും അക്കൗണ്ട് ഡീറ്റെയ്ല്സും മെസേജ് ചെയ്യൂ. രണ്ടു ദിവസത്തിനകം മുന്നൂറ് രൂപ ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്തു തരാം. ജിഎസ്ടി വരുമോ എന്നറിയില്ല. പെട്ടെന്ന് തരാം പൈസ. നമുക്ക് ആരുടേയും നഷ്ടക്കച്ചോടത്തിനൊന്നും നിക്കണ്ട. അത്രയ്ക്ക് വിഷമം ഉണ്ടെങ്കില്‍ അക്കൗണ്ട് വിവരങ്ങള്‍ മെസേജ് ചെയ്യൂ കേട്ടോ,’ എന്നായിരുന്നു അനുശ്രീയുടെ മറുപടി.
ലൈവില്‍ തങ്ങളുടെ പ്രിയ നായികയോട് ചോദ്യങ്ങളുമായി നിരവധി പേര് എത്തിയിരുന്നു. ഇനിയും ‘തേപ്പ്’ വേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യുമോ എന്നൊരു പ്രേക്ഷകന് ചോദിച്ചപ്പോള്‍, ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും നിങ്ങള്‍ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ സൗമ്യ എന്ന കഥാപാത്രത്തെ ഓര്‍ക്കുന്നെങ്കില്‍, അത് നല്ലൊരു കഥാപാത്രം ആയതുകൊണ്ടല്ലേ, അതിനാല്‍ നല്ല തിരക്കഥയാണെങ്കില്‍ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ ഒരു മടിയുമില്ല എന്ന് അനുശ്രീ പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...