Connect with us

ഇനി സ്ക്രീനുകൾ അടക്കിവാഴുന്നത് ദിലീപ് – അനുസിത്താര ജോഡിയായിരിക്കും !

Malayalam

ഇനി സ്ക്രീനുകൾ അടക്കിവാഴുന്നത് ദിലീപ് – അനുസിത്താര ജോഡിയായിരിക്കും !

ഇനി സ്ക്രീനുകൾ അടക്കിവാഴുന്നത് ദിലീപ് – അനുസിത്താര ജോഡിയായിരിക്കും !

ദിലീപ് – അനു സിത്താര ജോഡികൾ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ശുഭരാത്രി . വ്യാസൻ കെ പി ഒരുക്കുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി . ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് വ്യാസൻ കെ പി ചിത്രമൊരുക്കുന്നത്. ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് തന്നെ അനു സിത്താര – ദിലീപ് കൂട്ടുകെട്ടാണ് .

ഇപ്പോൾ മലയാളത്തിൽ ശാലീന സൗന്ദര്യമുള്ള ഒരേ ഒരു നടിയാണ് അനു സിത്താര . പലപ്പോളും പല നായികമാരെയും അനുസ്മരിപ്പിക്കുന്ന രൂപസാദൃശ്യം തോന്നിക്കുന്ന നടിയാണ് അനു സിത്താര . കാവ്യാ മാധവനോടാണ് കൂടുതൽ പേരും അനു സിത്താരക്ക് സാമ്യം പറഞ്ഞിട്ടുള്ളത്.

ദിലീപ് – കാവ്യാ മാധവൻ ജോഡി എക്കാലത്തെയും ഹിറ്റ് ആയിരുന്നു. ദിലീപ് ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളതും കാവ്യക്ക് ഒപ്പമാണ്. ഇപ്പോൾ അനു സിത്താര – ദിലീപ് ജോഡി അത്തരത്തിൽ ഹിറ്റ് ആകുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ .

നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

anusithara -dileep combo in shubharathri movie

Continue Reading
You may also like...

More in Malayalam

Trending

Recent

To Top