വെസ്റ്റ് ഇന്‍ഡീസിനെ കീഴടക്കാനാകട്ടെ; ഇന്ത്യൻ ക്രിക്കറ്റ് നായകനെ പിന്തുണച്ച് അനുഷ്ക
ബോളിവുഡിന്റെ പ്രിയ നടിയാണ് അനുഷ്ക ശർമ്മ. 2017 – ഡിസംബറിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഭർത്താവ് വിരാട് കോഹ്ലിക്കൊപ്പം ക്രിക്കറ്റ് മൈതാനങ്ങളിൽ സ്ഥിര സാന്നിധ്യമാണ് അനുഷ്ക.
അതുപോലെ സമൂഹമാധ്യമത്തിലും നിറ സാന്നിധ്യമാണ് താരം. ഇതായിപ്പോൾ ലോകകപ്പിന് ശേഷം മിയാമീൽ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും കോലിയ്ക്കൊപ്പം അനുഗമിക്കുകയാണ് നടി. ടീം അംഗങ്ങൾക്കൊപ്പം വിമാനത്താവളത്തിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ് . ഇതാണിപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
നേരത്തെ വേൾഡ് കപ്പ് മത്സര വേദിയിലും ഭർത്താവിനും ഇന്ത്യൻ ടീം അംഗങ്ങൾക്കും പിന്തുണ നൽകി അനുഷ്ക കൂടെയുണ്ടായിരുന്നു. നാല് വർഷത്തെ നിീണ്ട പ്രണയത്തിനു ശേഷമാണ് അനുഷ്ക ശർമവിരാട് കോലിയും വിവാഹിതരായത് . ഇവരുടെ പിണക്കവും ഇണക്കവുമൊല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു.
anushka sharma- virat kohli- westindies
