Malayalam Breaking News
ഇനി അനുഷ്കയ്ക്ക് വിശ്രമത്തിന്റെ നാളുകള്‍….. അനുഷ്കയ്ക്ക് നട്ടെല്ലിന് രോഗം…
ഇനി അനുഷ്കയ്ക്ക് വിശ്രമത്തിന്റെ നാളുകള്‍….. അനുഷ്കയ്ക്ക് നട്ടെല്ലിന് രോഗം…
ഇനി അനുഷ്കയ്ക്ക് വിശ്രമത്തിന്റെ നാളുകള്‍….. അനുഷ്കയ്ക്ക് നട്ടെല്ലിന് രോഗം…
ബോളിവുഡ് താരം അനുഷ്കയ്ക്ക് ഇനി വിശ്രമത്തിന്റെ നാളുകള്‍… വിരാട് കോഹ്ലിയുടെ ഭാര്യയുമായ അനുഷ്ക ഇപ്പോള്‍ വിശ്രമത്തിലാണ്. അനുഷ്ക ശര്‍മ്മയ്ക്ക് ബള്‍ജിങ് ഡിസ്ക് രോഗം ബാധിച്ചതായി വെളിപ്പെടുത്തല്‍. നട്ടെല്ലിന്റെ പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണിത്. തരുണാസ്ഥി നിര്‍മ്മിതമായ വൃത്താകാര പ്ലേറ്റുകള്‍ക്കാണ് ഇത് സംഭവിക്കുന്നത്. ഈ അവസ്ഥയെയാണ് ബള്‍ജിങ് ഡിസ്ക് അഥവാ സ്ലിപ്ഡ് ഡിസ്ക് എന്ന് പറയുന്നത്.
കഴുത്ത്, അരക്കെട്ട് എന്നിവിടങ്ങളില്‍ വേദന, തരിപ്പ്, മരവിപ്പ്, പെരുപ്പ് എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ശരീരഭാരം അമിതമായി കൂടുമ്പോഴോ ശരിയായ രീതിയിലല്ലാതെ ഭാരം ഉയര്‍ത്തുകയോ ചെയ്യുമ്പോള്‍ ഈ അവസ്ഥ പിടിപെടാം. ജിമ്മില്‍ സ്ഥിരം വര്‍ക്കൗട്ട് ചെയ്യുന്ന അനുഷ്കയ്ക്ക് അങ്ങനെയാകാം ബള്‍ജിങ് ഡിസ്ക് ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രായമായവര്‍ക്കും ഈ രോഗം ബാധിക്കാന്‍ സാധ്യത കൂടുതലാണ്.
അതേസമയം തുടര്‍ച്ചയായി ഷൂട്ടിങും, പ്രമോഷനുകളുമായി തിരിക്കിലായിരുന്നു അനുഷ്ക. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സൂചി ദാഗയുടെ പ്രചരണത്തിനിടെയാണ് അസുഖം അറിഞ്ഞത്. ഇതോടെ പരിപൂര്‍ണ്ണ വിശ്രമം വേണമെന്ന് താരത്തോട് താക്കീത് ചെയ്തിരിക്കുകയാണ് ഡോക്ടര്‍മാര്‍.
Anushka Sharma suffering with disc disease
