യുവാക്കളെ വഴിതെറ്റിക്കാൻ വേണ്ടി ഓരോരോ കോലങ്ങൾ;അനുഷ്കയുടെ ബോൾഡ് ലുക്കിനെതിരെ സോഷ്യൽ മീഡിയ
ബോളിവുഡിലെ മുൻ നിര നായികമാരിലൊരാളാണ് അനുഷ്ക ശർമ്മ.വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലും മോഡലിംഗിലും താരം നിറ സാന്നിധ്യമാണ്. എന്നാലിപ്പോൾ കഴിഞ്ഞ ദിവസം നടി ഒരു ഫോട്ടോഷൂട്ട് ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വളരെ ഗ്ലാമറസായിട്ടാണ് നടി ചിത്രത്തിൽ കാണപ്പെടുന്നത്.
ഫിലിംഫെയർ മാസികയുടെ ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങളാണ് നടി പങ്കുവച്ചത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. ഇത് അങ്ങേയറ്റം വൈറലായിമാറിയിരുന്നു. തുടർന്ന് ഇതായിപ്പോൾ ചിത്രത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. വല പോലെയുള്ള പച്ച വസ്ത്രം ധരിച്ചെത്തുന്ന ചിത്രമാണ് വിമർശനങ്ങള്‍ക്കു വഴിവച്ചത്.
കരിയറിൽ എല്ലാം നേടിയിട്ടും പിന്നെ എന്തിന് ഇത്തരം ഫോട്ടോഷൂട്ടുകൾ നടത്തുന്നു എന്നതായിരുന്നു നടിക്കെതിരെയുള്ള പ്രധാനആരോപണം. അർദ്ധനഗ്നയായ അനുഷ്കയുടെ ഇത്തരം ചിത്രങ്ങൾ യുവാക്കളെ മോശമായി സ്വാധീനിക്കുമെന്ന് മറ്റുചിലർ പറയുന്നു.
അതേസമയം നടിയെ പിന്തുണച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. ബോള്‍ഡായിട്ടുളള ചിത്രങ്ങളാണ് അനുഷ്‌കയുടെതെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. നിലവില്‍ വിരാട് കോഹ്ലിയ്‌ക്കൊപ്പം വെസ്റ്റ് ഇന്‍ഡീസില്‍ പോയിരിക്കുകയാണ് നടി. അനുഷ്ക അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
anushka sharma- photoshoot viral