അനുഷ്‌ക ആരോടാ ഇത്രയും ദേഷ്യത്തില്‍ സംസാരിക്കുന്നത്; വൈറലായി വീഡിയോ
നിരവധി ആരാധകരുള്ള നടിയാണ് അനുഷ്‌ക ശര്‍മ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടിയുടേതായി പ്രചരിക്കുന്ന ഒരു വീഡിയോയാണ് ആരാധകരെ ഞെട്ടിക്കുന്നത്.
ഇന്ത്യ-പാക്കിസ്ഥാന്‍ ട്വന്റി20 ലോകകപ്പ് മത്സരത്തിനെത്തിയ അനുഷ്‌ക ശര്‍മ ആരോടോ ക്ഷുഭിതയായി സംസാരിക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. പിന്നാലെ അനുഷ്‌ക ആരോടാണ് അത്രയധികം രോക്ഷത്തോടെ സംസാരിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
‘അനുഷ്‌കയ്ക്ക് എപ്പോഴും ദേഷ്യമാണ്, ഫോട്ടോയെടുക്കണെ എന്നെങ്ങാനം പറഞ്ഞ് ശല്യം ചെയ്ത ആരാധകരോട് ദേഷ്യപ്പെടുന്നതാകും, കോഹ്‌ലിയെക്കുറിച്ച് മോശം പറഞ്ഞിനായിരിക്കും ഈ ദേഷ്യം എന്നിങ്ങനെ പോകുന്നു വീഡിയോയിലെ കമന്റുകള്‍.
മനുഷ്യര്‍ക്ക് സന്തോഷത്തിനൊപ്പം തന്നെ ദേഷ്യവും വരുന്നത് സ്വാഭാവികമാണ്, അതൊന്നും വലിയ കാര്യമായി എടുക്കേണ്ടതില്ല. സെലിബ്രിറ്റികളാണെന്ന് കരതി അവര്‍ക്ക് ദേഷ്യം വരാന്‍ പാടില്ലാ എന്നൊന്നുമില്ലല്ലോ. ചിലപ്പോള്‍ പരിസരം മറന്ന് പൊട്ടിത്തെറിക്കൊ എന്നെല്ലെമാണ് ചിലര്‍ പ്രതികരിക്കുന്നത്.
അതേസമയം, ജൂണ്‍ 9ന് നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. മത്സരം അവസാനിച്ചതിന് പിന്നാലെ, രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്‌ദെയ്ക്കും യുസ്വേന്ദ്ര ചാഹലിന്റെ ഭാര്യ ധനശ്രീക്കുമൊപ്പം ഗ്രൂപ്പ് ചിത്രത്തിനായി അനുഷ്‌ക പോസ് ചെയ്തിരുന്നു.
