Bollywood
ഇലയില്‍ ചോറും ഓലനും തോരനും പച്ചടിയും കിച്ചടിയും; ഇഷ്ടം ഓർമ്മപ്പെടുത്തി അനുഷ്ക ശർമ
ഇലയില്‍ ചോറും ഓലനും തോരനും പച്ചടിയും കിച്ചടിയും; ഇഷ്ടം ഓർമ്മപ്പെടുത്തി അനുഷ്ക ശർമ
സൗത്ത് ഇന്ത്യന്‍ ഭക്ഷണം തനിക്ക് ഇഷ്ടമാണെന്ന് ഓര്‍മ്മപ്പെടുത്തി അനുഷ്ക ശർമ. ഞായറാഴ്ച കഴിച്ച നാടന്‍ സദ്യയുടെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചാണ് താരം സദ്യയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചത്. ഇലയില്‍ ചോറും ഓലനും തോരനും പച്ചടിയും കിച്ചടിയും അവിയലും പരിപ്പുകറിയും സാമ്പാറും ഉപ്പേരിയും ചിപ്സും പപ്പടവുമൊക്കെ കാണാം.
താനൊരു ഫുഡി ആണെന്ന് സൂചിപ്പിക്കുന്ന പല പോസ്റ്റുകളും താരം സമൂഹമാധ്യമങ്ങളിലൂടെ മുമ്പ് പങ്കുവച്ചിട്ടുണ്ട്. കേക്ക് കഴിക്കുന്നതിന്‍റെയും കോലിയോടൊപ്പം ബ്രോക്ക്ഫാസ്റ്റ് കഴിക്കുന്നതിന്‍റെയുമൊക്കെ ചിത്രങ്ങള്‍ അനുഷ്ക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന താരം ആണ് അനുഷ്‌ക. വ്യത്യസ്തമായ വിഭവങ്ങളും രുചികളും കഴിക്കാന്‍ താത്പര്യപ്പെടുന്ന അനുഷ്‌ക, തനിക്ക് പ്രിയപ്പെട്ട വിഭവങ്ങളുടെ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.
അതേസമയം, വീട്ടില്‍ തയ്യാറാക്കിയ രുചികരമായ ബിരിയാണിയുടെ ചിത്രം ആണ് ബോളിവുഡ് നടി കരീഷ്മ കപൂര്‍ ഞായറാഴ്ച പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് കരീഷ്മ ചിത്രം പങ്കുവച്ചത്. ഒരു പാത്രം നിറയെ ബിരിയാണിയാണ് ചിത്രത്തില്‍ കാണുന്നത്. ഒപ്പം സാലഡും മറ്റൊരു പാത്രത്തില്‍ കാണാം. ‘ഹോം മെയ്ഡ് ബിരിയാണി’ എന്ന ക്യാപ്ഷനോടെ ആണ് ചിത്രം കരീഷ്മ പങ്കുവച്ചത്.
