Connect with us

‘രാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും കുഴിയില്‍ ചെന്ന് വീഴും’, കമൻ്റ്; മറുപടിയുമായി സംവിധായകൻ.

Interesting Stories

‘രാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും കുഴിയില്‍ ചെന്ന് വീഴും’, കമൻ്റ്; മറുപടിയുമായി സംവിധായകൻ.

‘രാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും കുഴിയില്‍ ചെന്ന് വീഴും’, കമൻ്റ്; മറുപടിയുമായി സംവിധായകൻ.

ഷെയിന്‍ നിഗം മുഖ്യ വേഷത്തെ അവതരിപ്പിച്ച ചിത്രം ‘ഇഷ്ക്‘ കഴിഞ്ഞദിവസമാണ് തീയേറ്ററുകളിലെത്തിയത്. ചിത്രത്തിൻ്റെ പേര് സൂചിപ്പിക്കുന്നത് പോലെ പ്രണയമായിരിക്കും കഥയെന്ന് കരുതിയിരുന്നെങ്കിലും തീയേറ്ററുകളിലെത്തിയപ്പോൾ ചിത്രം പ്രണയകഥയല്ല പറയുന്നതെന്ന് വ്യക്തമായിരുന്നു. ഇതൊരു പ്രണയകഥയല്ല എന്ന് ചിത്രത്തിൻ്റെ പോസ്റ്ററിലടക്കമുണ്ടായിരുന്നു. ചിത്രത്തിൻ്റെ ടീസറും ട്രെയിലറും മികച്ച അഭിപ്രായമാമ് നേടിയിരുന്നത്. ഇത് തീയേറ്ററുകളിലും ആവര്‍ത്തിക്കുകയാണ്. 

കേരളത്തിലെ സദാചാര പോലീസിങ്ങിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ഇക്കൂട്ടരെ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. ഇക്കാരണം കൊണ്ടു തന്നെ ചിത്രത്തിനെ വിമര്‍ശിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ചില കുറിപ്പുകളും നിറയുകയാണ്. ഇത്തരത്തിലുള്ള ഒരു കമൻ്റാണ് സംവിധായകൻ അനുരാജ്മനോഹര്‍ ഒരു അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന തലക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 
“പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയില്‍ ചെന്ന് വീഴും.. എന്നിട്ട് ഫെമിനിസം എന്ന് പറഞ്ഞിറങ്ങും…”, എന്നതായിരുന്നു കമൻ്റ്. ഇതിൻ്റെ സ്‌ക്രീന്‍ഷോട്ടാണ് സംവിധായകൻ പങ്കുവച്ചത്. ഒരവാര്‍ഡ് കിട്ടിയിട്ടുണ്ട്..കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട് എന്നാണ് ചിത്രത്തിൻ്റെ സംവിധായകന്‍ അനുരാജ് മനോഹര്‍ ചിത്രത്തോടൊപ്പം കുറിച്ചത്. 

Anuraj about the movie Ishque…

More in Interesting Stories

Trending

Recent

To Top