Connect with us

ഏതൊരു വിശേഷ ദിവസത്തിലും ഞങ്ങളുടെ വീട്ടിൽ ഒരു വഴക്ക് നടക്കും കാരണം അതാണ് ; അനുപമ പരമേശ്വരൻ

Malayalam

ഏതൊരു വിശേഷ ദിവസത്തിലും ഞങ്ങളുടെ വീട്ടിൽ ഒരു വഴക്ക് നടക്കും കാരണം അതാണ് ; അനുപമ പരമേശ്വരൻ

ഏതൊരു വിശേഷ ദിവസത്തിലും ഞങ്ങളുടെ വീട്ടിൽ ഒരു വഴക്ക് നടക്കും കാരണം അതാണ് ; അനുപമ പരമേശ്വരൻ

ഇനിയെത്ര സിനിമകളിൽ വേഷമിട്ടാലും അനുപമ പരമേശ്വരൻ എന്നാൽ മലയാളി പ്രേക്ഷകർക്ക് പ്രേമത്തിലെ മേരി തന്നെയാണ്. മലയാളം നൽകിയ സിനിമാ മേൽവിലാസത്തിൽ പക്ഷെ അനുപമയിലെ അഭിനേത്രിയെ കണ്ടെത്താൻ അവസരം ലഭിച്ചത് അന്യ ഭാഷാ സിനിമകൾക്കാണ്. തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ അനുപമ സജീവമായി മാറി. മലയാളത്തിൽ എപ്പോഴോ വന്നു പോയി

. ഇരുപത്തിയാറുകാരിയായ അനുപമ 2015 മുതൽ ഇന്ത്യൻ സിനിമയുടെ ഭാ​ഗമാണ്.പ്രേമത്തിന് ശേഷം അനുപമയ്ക്ക് നിരവധി വിമർശനങ്ങളും പഴികളും കേൾക്കേണ്ടി വന്നിട്ടുണ്ട്. മലയാളത്തിൽ സിനിമകൾ ലഭിക്കുന്നതും കുറഞ്ഞു. ഇതോടെയാണ് താരം തെലുങ്കിലേക്ക് ചേക്കേറിയതും അവിടെ സ്റ്റാർഡം നേടിയെടുത്തതും.

തെലുങ്കിലെ മാർക്കറ്റ് വാല്യുവുള്ള ചുരുക്കം ചില നായികമാരിൽ ഒരാളാണ് അനുപമ ഇപ്പോൾ തെലുങ്കിൽ തുടരെ തുടരെ നിരവധി സിനിമകൾ അനുപമയുടേതായി പുറത്ത് വരുന്നുമുണ്ട്. പ്രേമത്തിന് ശേഷം കുറുപ്പിൽ ടൊവിനോയുടെ ഭാര്യ വേഷത്തിൽ അനുപമ അഭിനയിച്ചപ്പോൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അത് അല്ലാതെ അനുപമയുടേതായി ശ്രദ്ധിക്കപ്പെട്ട സിനിമകളെല്ലാം തമിഴിലും തെലുങ്കിലും പുറത്തിറങ്ങിയവയാണ്. സോഷ്യൽമീഡിയയിൽ സജീവമായ അനുപമ പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും റീൽസുമെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ അനുപമ പങ്കുവെച്ചൊരു പഴയ ഓർമയാണ് ഇപ്പോൾ വൈറലാകുന്നത്.

കുട്ടിക്കാലത്തെ ചില വിനോദങ്ങളെ കുറിച്ചാണ് അനുപമ കുറിച്ചിരിക്കുന്നത്. ‘ശനിയാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഏഴ്, എട്ട് വയസുള്ള എന്നെയാണിപ്പോൾ ഓർമ്മ വരുന്നത്. കാരണം അന്ന് അമ്മ ഓഫീസാലിയിരിക്കും.’

‘അമ്മയുടെ അലമാരയിൽ നിന്ന് സാരികളെെടുത്ത് ഞാൻ അണിയും. എന്നിട്ട് റാമ്പ് വാക്ക് ചെയ്യും. അതുകൊണ്ടാണെന്ന് തോന്നുന്നു ഇപ്പോഴും ഈ സാരികളോടുള്ള പ്രിയം മാറാത്തത്’ അനുപമ സാരിയുടുത്തുള്ള ചിത്രം പങ്കുവെച്ച് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

‘ഓണം, വിഷു അങ്ങനെ ഏതൊരു വിശേഷ ദിവസത്തിലും ഞങ്ങളുടെ വീട്ടിൽ ഒരു വഴക്ക് നടക്കും. പൊന്നു…. പഴയ സാരികൾ ഉടുക്കരുതെന്ന് അമ്മ പറയും. എന്നാൽ എനിക്ക് വേണ്ടത് അത് മാത്രമാണ്. എനിക്കവ ഒരുപാട് ഇഷ്ടമാണ്… ഒപ്പം അമ്മയേയും’ അനുപമ വീഡിയോയ്ക്കൊപ്പം കുറിച്ചു.അനുപമ ധരിച്ചതു കൊണ്ട് സാരി കൂടുതൽ മനോഹരമായിരിക്കുന്നുവെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കുറിച്ചത്. 13 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റ​ഗ്രാമിൽ അനുപമയ്ക്കുള്ളത്.

‘എന്നോട് ഇപ്പോൾ ആളുകൾ മുടി കാണാൻ നല്ല ഭംഗിയുണ്ടെന്നും ഇത് ശരിക്കുമുള്ളതാണോ ഈ മുടി വളരെ ഇഷ്ടമാണ് എനിക്കും നിങ്ങളെപ്പോലെ ചുരുണ്ട മുടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട് എന്നൊക്കെ പറയുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് മുടിയെ ഓർത്ത് അരക്ഷിതാവസ്ഥയിലൂടെ കടന്നു പോയ ചുരുണ്ട മുടിയുടെ പേരിൽ എപ്പോഴും കളിയാക്കലുകൾ ഏറ്റുവാങ്ങിയിരുന്ന ഒരു ടീനേജ് പെൺകുട്ടിയേയാണെന്ന്’ അനുപമ മുമ്പ് പറഞ്ഞിരുന്നു.18 പേജസാണ് അനുപമയുടേതായി റിലീസ് ചെയ്ത ഏറ്റവും പുതിയ സിനിമ. നിഖിൽ സിദ്ധാർത്ഥയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രംഡിസംബർ 23നാണ് തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് തീയേറ്ററുകളിൽ വിജയം നേടാൻ സാധിച്ചിരുന്നു. പല്‍നാട്ടി സൂര്യ പ്രതാപ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കാര്‍ത്തികേയ 2 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിഖിലും അനുപമയും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും 18 പേജാസിനുണ്ട്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയത്. ഗോപി സുന്ദര്‍ ആണ് 18 പേജസിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Continue Reading
You may also like...

More in Malayalam

Trending