Malayalam
വിവാഹനിശ്ചയത്തിന് റിയാസ് സലിമിനെയും ദില്‍ഷയെയും വിളിക്കില്ല,ലക്ഷ്മിപ്രിയ ചേച്ചി ഉണ്ടാകും. അവരെ എനിക്ക് ഇഷ്ടമാണ്, എന്റെയൊരു വ്യക്തി താല്‍പര്യം അനുസരിച്ചാണ് അതൊക്കെ തീരുമാനിക്കുന്നത്; റോബിൻ
വിവാഹനിശ്ചയത്തിന് റിയാസ് സലിമിനെയും ദില്‍ഷയെയും വിളിക്കില്ല,ലക്ഷ്മിപ്രിയ ചേച്ചി ഉണ്ടാകും. അവരെ എനിക്ക് ഇഷ്ടമാണ്, എന്റെയൊരു വ്യക്തി താല്‍പര്യം അനുസരിച്ചാണ് അതൊക്കെ തീരുമാനിക്കുന്നത്; റോബിൻ
ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർഥിയായി പങ്കെടുത്ത ശേഷമാണ് റോബിൻ രാധാകൃഷ്ണന് ആരാധകർ കൂടിയത്. ബിഗ് ബോസ് മലയാളം സീസണിൽ വെറും 73 ദിവസത്തോളമായിരുന്നു റോബിൻഉണ്ടായിരുന്നത്. സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ കായികമായി കൈയ്യേറ്റം ചെയ്തതോടെ റോബിനെ ഷോയിൽ നിന്നും പുറത്താക്കുകയായിരുന്നു. എന്നാൽ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാൻ റോബിന് സാധിച്ചിട്ടുണ്ട്. ഷോ കഴിഞ്ഞ് ഏഴ് മാസം കഴിഞ്ഞിട്ടും ആ ആരാധക പിന്തുണയ്ക്ക് യാതൊരു കുറവും വന്നിട്ടില്ല.
അതേ സമയം അടുത്തിടെയാണ് പല വിവാദങ്ങളിലും റോബിന്റെ പേര് കൂടി വലിച്ചിഴയ്ക്കപ്പെടുകയാണ്. ഇതിനെ പറ്റി താരം തന്നെ മനസ് തുറക്കുകയാണിപ്പോള്‍. ഒരു പൊതുവേദിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് തന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് റോബിന്‍ സംസാരിച്ചത്. ഒപ്പം തന്റെ വിവാഹനിശ്ചയത്തിന് റിയാസ് സലിമിനെയും ദില്‍ഷയെയും വിളിക്കുകയില്ലെന്നും ബ്ലെസ്ലിയെ വിളിക്കുമെന്നും റോബിന്‍ വ്യക്തമാക്കിയിരിക്കുകയാണ്.
അടുത്ത ബിഗ് ബോസിനെ കുറിച്ചുള്ള ചോദ്യത്തിന് സീക്രട്ട് ഏജന്റ് എന്ന് വിളിക്കപ്പെടുന്ന സായി കൃഷ്ണ വന്നാല്‍ കൊള്ളാമെന്നുണ്ടെന്ന് റോബിന്‍ പറയുന്നു. സായി ശരിക്കും ബിഗ് ബോസ് മെറ്റീരിയലാണ്. തന്റെ പേരിലുയര്‍ന്ന ആരോപണങ്ങള്‍ക്കും റോബിന്‍ മറുപടി പറഞ്ഞിരുന്നു.
ഇരുപതിനായിരം കൊടുത്ത് ഉണ്ണി മുകുന്ദനെതിരെ കൂവിപ്പിച്ചു എന്നാണ് പറയുന്നത്. അതിനെന്തെങ്കിലും തെളിവുണ്ടോന്നാണ് താരം തിരികെ ചോദിക്കുന്നത്. അനാവശ്യമായി തന്നെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതാണ്. അതൊക്കെ റീച്ച് കൂട്ടുന്നതിന്റെ ഭാഗമായിട്ടുള്ളതാണ്.
ഇനി ബിഗ് ബോസ് അള്‍ട്ടിമേറ്റ് വന്നാല്‍ റോബിന്‍ പോകുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഉത്തരം. പുള്ളിക്കാരി (ആരതി പൊടി) വിടത്തില്ലെന്ന് ഇപ്പോള്‍ തന്നെ പറഞ്ഞ് കഴിഞ്ഞു. ബിഗ് ബോസില്‍ മാക്‌സിമം ചെയ്യാനുള്ളതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റും എന്‍ഡമോള്‍ ഷൈനും ചേര്‍ന്നാണ് ഞാനടക്കമുള്ളവര്‍ക്ക് ഇങ്ങനൊരു അവസരം തന്നത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഡോ. റോബിന്‍ രാധാകൃഷ്ണന്‍ എന്ന് പറഞ്ഞൊരാളെ നിങ്ങള്‍ക്ക് ആര്‍ക്കും അറിയത്തില്ല. അതുകൊണ്ട് ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരോട് ഞാനെന്നും കടപ്പെട്ടിരിക്കും. അതുപോലെ മാധ്യമങ്ങളാണ് എന്നെ വളര്‍ത്തുന്നത്. എന്റെ വളര്‍ച്ചയില്‍ നിങ്ങളെല്ലാവര്‍ക്കും പങ്കുണ്ടെന്നും റോബിന്‍ പറയുന്നു.
ആരതി പൊടിയുമായിട്ടുള്ള തന്റെ വിവാഹനിശ്ചയത്തില്‍ ബിഗ് ബോസില്‍ കൂടെയുണ്ടായിരുന്ന എല്ലാവരെയും വിളിക്കില്ല. കല്യാണത്തിന് എല്ലാവരെയും വിളിക്കാം. നിശ്ചയം ചെറിയൊരു ഫങ്ഷനല്ലേന്ന് റോബിന്‍ പറയുന്നു. അങ്ങനെ വിളിക്കാന്‍ സാധ്യതയില്ലാത്തത് ആരായിരിക്കുമെന്ന ചോദ്യത്തിന് റിയാസ് സലിമിനെ വിളിക്കില്ലെന്നാണ് റോബിന്റെ മറുപടി. ദില്‍ഷയും ആ ലിസ്റ്റിലായിരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി റോബിന്‍ പറഞ്ഞു.
തന്റെ വിവാഹത്തിനായി കുറേ പേരെ വിളിക്കും. അതില്‍ ലക്ഷ്മിപ്രിയ ചേച്ചി ഉണ്ടാകും. അവരെ വ്യക്തിരപരമായിട്ടും എനിക്ക് വളരെയധികം ഇഷ്ടമാണ്. ബ്ലെസ്ലിയെയും വിളിക്കും. അതുപോലെ കുറച്ച് പേരെ വിളിക്കത്തില്ല. ബാക്കിയുള്ളവരോട് ഇഷ്ടമില്ലാഞ്ഞിട്ട് അല്ല. എന്റെയൊരു വ്യക്തി താല്‍പര്യം അനുസരിച്ചാണ് അതൊക്കെ തീരുമാനിക്കുന്നതെന്ന് റോബിന്‍ സൂചിപ്പിച്ചു.
ആരതി ജീവിതത്തിലേക്ക് വന്നതിന് ശേഷം ഒത്തിരി മാറ്റങ്ങളുണ്ടായി. അതില്‍ പ്രധാനപ്പെട്ടത് എടുത്ത് ചാട്ടം കുറഞ്ഞുവെന്നതാണ്. അലറി വിളിക്കുന്നത് കുറച്ചു. ശരിക്കും അതെന്റെ ഒരു മാര്‍ക്കറ്റിങ്ങാണ്. അങ്ങനെ അലറിയപ്പോഴാണ് എല്ലാവരും തന്നെ തിരിച്ചറിഞ്ഞതെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു.
