Social Media
മമ്മൂട്ടിക്കായി അനുസിത്താര ദുപ്പട്ടയിൽ ഒളിപ്പിച്ച സമ്മാനം;മറ്റാരും കൊടുക്കാത്ത ഒന്ന്!
മമ്മൂട്ടിക്കായി അനുസിത്താര ദുപ്പട്ടയിൽ ഒളിപ്പിച്ച സമ്മാനം;മറ്റാരും കൊടുക്കാത്ത ഒന്ന്!
By
മലയാളത്തിന്റെ മെഗാസ്റ്റാറിനെ ജന്മദിനം ആഘോഷിക്കുകയാണ് കേരളം ഇന്ന് .പല കോണുകളിൽ നിന്നുമാണ്ഈ താരത്തിന് ആശംസകൾ ലഭിക്കുന്നത്. അതിന്‍റ ആവേശത്തിലാണ് ആരാധകര്‍. 68 വയസ് തികയുന്ന മമ്മൂക്കയുടെ പ്രായം അദ്ദേഹത്തെ കാണുന്ന ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല. ഇപ്പോഴും 18 ന്റെ തിളക്കത്തിലാണ് അദ്ദേഹം,പിറന്നാളിനോടനുബന്ധിച്ച് തയ്യാറാക്കിയ
മലയാളത്തിന്റെ പ്രിയ നായികയുടെ പിറന്നാൾ സമ്മാനം
ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വൈറലാകുകയാണ്
വീഡിയോ .
68-ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാറിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്.വയസ് കേവലം ഒരു സംഖ്യ മാത്രം, അതും ജീവിതവുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. പ്രായം ശരീരത്തേയും മനസ്സിനേയും ബാധിക്കില്ലെന്ന് മമ്മൂക്ക ഇതിനോടകം തന്നെ തെളിയിച്ചിരിക്കുകയാണ് .
മലയാളത്തിന്‍റെ സ്വകാര്യഅഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അഭിനയമികവുകൊണ്ട് എന്നും മലയാളത്തെ ലോകശ്രദ്ധയിലെത്തിച്ച താരത്തിന്‍റെ പിറന്നാളാണ് ഇന്ന്. അറുപത്തിയെട്ടിലും 18ന്റെ ഊര്‍ജവുമായി മുന്നേറുന്ന മലയാളത്തിന്‍റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്കുള്ള ആശംസകള്‍കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ.
അതില്‍ ഏറെ വ്യത്യസ്ഥമായൊരു വീഡിയോ ആശംസയാണ് അനുസിത്താര ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചുരിദാറിന്‍റെ ദുപ്പട്ട വീശുന്ന അനുസിത്താരയെയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ദുപ്പട്ടയില്‍ നിറയെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ ഗെറ്റപ്പുകള്‍. ഹാപ്പി ബര്‍ത്ത് ഡേ മമ്മൂക്ക എന്നും ദുപ്പട്ടയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. കട്ട മമ്മൂക്ക ഫാനായ അനുസിതാരയുടെ വീഡിയോ ആശംസയെ ഏറ്റെടുത്തിിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
anu sithara Birthday gift To Mammootty
