Malayalam
ചെറുപ്പത്തിൽ തന്നെ ആ കാര്യം ഞാൻ വീട്ടിൽ പറഞ്ഞിരുന്നു – അനു സിത്താര
ചെറുപ്പത്തിൽ തന്നെ ആ കാര്യം ഞാൻ വീട്ടിൽ പറഞ്ഞിരുന്നു – അനു സിത്താര
By
ശാലീനതയുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അനു സിത്താര . നീണ്ട മുടിയും വിടർന്ന മിഴിയുമുള്ള അനു , വിവാഹ ശേഷമാണ് സിനിമയിൽ സജീവമായത്. ചെറുപ്പം മുതൽ അഭിനയ മോഹം ഉണ്ടെന്നു പറയുകയാണ് അനു സിത്താര .
സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ ഉണ്ടാകുമോ? ചിലര്‍ അത് തുറന്ന് പറയില്ലെന്ന് മാത്രം. ഞാന്‍ ചെറുപ്പത്തില്‍ തന്നെ പറഞ്ഞിരുന്നു എനിക്ക് അഭിനയിക്കണമെന്ന്.
‘വിവാഹത്തിന് ശേഷമാണ് സിനിമയില്‍ സജീവമാകുന്നത്. വിഷ്ണുവേട്ടന്റെയും (ഭര്‍ത്താവ് വിഷ്ണു) കുടുംബത്തിന്റെയും പിന്തുണ വളരെ വലുതാണ്. എന്റെ കൂടെ സിനിമ സെറ്റിലെല്ലാം വിഷ്ണുവേട്ടന്‍ വരും. ടി.വിയില്‍ എന്റെ ഒരു ചെറിയ പരസ്യം വന്നാല്‍ പോലും വിഷ്ണുവേട്ടന്റെ അച്ഛനും അമ്മയും വിടാതെ കാണും.’
ദിലീപ് നായകനായ ശുഭരാത്രിയാണ് അനു സിതാരയുടെ ഏറ്റവും പുതിയ റിലീസ്. മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന മാമാങ്കം എന്ന ചിത്രത്തിലാണ് അനു സിതാര ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എം.പ്ദമകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
anu sithara about movies
