Malayalam Breaking News
പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്ലിമാണ് ; നിസ്കരിക്കാറുമുണ്ട് ,നോമ്പെടുക്കാറുമുണ്ട് – അനു സിത്താരയുടെ വെളിപ്പെടുത്തൽ
പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്ലിമാണ് ; നിസ്കരിക്കാറുമുണ്ട് ,നോമ്പെടുക്കാറുമുണ്ട് – അനു സിത്താരയുടെ വെളിപ്പെടുത്തൽ
By
മലയാള സിനിമയുടെ ശാലീന സുന്ദരിയാണ് അനു സിത്താര . കൈ നിറയെ ചിത്രങ്ങളുമായി സിനിമ രംഗത്ത് സജീവമായ അനു സിത്തര താൻ മുസ്ലിം ആണെന്ന് തുറന്നു പറയുന്നു. പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ താന്‍ മുസ്‌ലിം ആണെന്ന് നടി അനു സിത്താരയുടെ വെളിപ്പെടുത്തൽ. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനു സിത്താര ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അച്ഛന്‍ അബ്ദുള്‍ സലാമിന്‍റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമായിരുന്നെന്നും ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയതെന്നും താരം പറഞ്ഞിരിക്കുകയാണ്.
അച്ഛന്റെ ഉമ്മ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. മാത്രമല്ല താൻ നോമ്പും എടുക്കാറുണ്ടെന്നും അഭിമുഖത്തില്‍ അനു സിത്താര വ്യക്തമാക്കി. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി. മൂന്ന് വര്‍ഷത്തോളം പ്രണയിച്ച ശേഷം 20-ാം വയസ്സിലായിരുന്നു വിഷ്ണു പ്രസാദുമായി അനു സിത്താരയുടെ വിവാഹം നടന്നത്. വിവാഹശേഷമാണ് അനു സിനിമയിൽ സജീവമായതെന്നതും ശ്രദ്ധേയമാണ്.
ഈ വര്‍ഷം നിരവധി ചിത്രങ്ങളാണ് അനു നായികയായി പുറത്തിറങ്ങാനിരിക്കുന്നത്. മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കവും ടൊവീനോയ്‌ക്കൊപ്പം ആന്‍ഡ് ദ് ഓസ്‌കര്‍ ഗോസ് ടുവും ദിലീപിന്റെ കൂടെ ശുഭരാത്രിയും അനു സിത്താരയുടെ പുത്തൻ ചിത്രങ്ങളാണ്. 2013-ൽ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് അനു അഭിനയലോകത്തേക്ക് എത്തിയത്. രാമന്‍റെ ഏദൻതോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നീയും ഞാനും എന്ന ചിത്രമാണ് ഒടുവിലായി അഭിനയിച്ചത്. തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
anu sithara about her religion
