Malayalam Breaking News
ന്യൂ ജനറേഷന്‍ ആയാലും ഓള്‍ഡ് ജനറേഷന്‍ ആയാലും ബോസ് ഹീറോ ആഡാ; മെഗാസ്റ്റാറിനെക്കുറിച്ച് അനുസിതാര പറഞ്ഞത് കേട്ടോ!
ന്യൂ ജനറേഷന്‍ ആയാലും ഓള്‍ഡ് ജനറേഷന്‍ ആയാലും ബോസ് ഹീറോ ആഡാ; മെഗാസ്റ്റാറിനെക്കുറിച്ച് അനുസിതാര പറഞ്ഞത് കേട്ടോ!
രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായ ഷൈലോക്ക് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മമ്മൂട്ടി അജയ് കൂട്ട് കെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഷൈലോക്ക്
ഷൈലോക്കിനു വലിയ സ്വീകരണമാണ് ആരാധകർ നൽകിയിരിക്കുന്നത്. നവാഗതരായ “അനീഷ് ഹമീദ്, ബിബിൻ മോഹൻ” എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ മമ്മൂട്ടിയുടെ കടുത്ത ആരാധികയായ അനുസിതാര ആദ്യ ഷോ കണ്ടതിന് ശേഷം ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് വൈറലായിരുന്നു . ന്യൂ ജനറേഷന്‍ ആയാലും ഓള്‍ഡ് ജനറേഷന്‍ ആയാലും ബോസ് ഹീറോ ആഡാ എന്നും അനു സിത്താര മമ്മൂക്കയെ പ്രശംസിച്ചുകൊണ്ട് കുറിച്ചത്
ഷൈലോക്ക് മെഗാ മാസ്സ് ആണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത് . ബോസ് എന്ന കഥാപാത്രമായി മമ്മൂട്ടി സ്‌ക്രീനിൽ നിറഞ്ഞാടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ചിത്രത്തിലെ ആദ്യ ടീസറിലെ അമ്മൂട്ടിയുടെ ഗറ്റപ്പ് ആരാധകരെ അമ്പരപ്പിച്ചിരുന്നു. കറുത്ത ഷര്‍ട്ടും വെള്ളി ചെയിനും കടുക്കനും കൂളിങ് ഗ്ലാസും അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയാണെന്നുള്ളത് തന്നെയാണ് ഷൈലോക്കിന്റെ ഏറ്റവും പ്രധാന പ്രത്യേകത. കൂടാതെ സിനിമയുടെ പേരില്‍ സൂചിപ്പിക്കുന്നത് പോലെ ടൈറ്റില്‍ കഥാപാത്രമായ ഷൈലോക്കിനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പലിശക്കാരനായിട്ടാണ് മമ്മൂട്ടി എത്തുന്നത്.ഒപ്പം ഏറെ കാലത്തിന് ശേഷം മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള റോളിലെത്തുന്നു എന്നതാണ് രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട് .. ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് “അനീഷ് ഹമീദ്, ബിബിൻ മോഹൻ” എന്നിവർ ചേർന്നാണ്. കലാഭവൻ ഷാജോൺ വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഒരു പലിശക്കാരൻ ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. സിദ്ദിഖ്, ജോൺ വിജയ്, ഹരീഷ് കണാരൻ, ബിബിൻ ജോർജ്, ബൈജു സന്തോഷ് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടു ടീസറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
Anu sithara
