Malayalam
നമുക്കൊരു ടെന്‍ഷന്‍ വന്നാല്‍ നമമുടെ കൂടെ നിൽക്കും; സെറ്റിലെ ആ മറക്കാനാവാത്ത അനുഭവം തുറന്ന് പറഞ്ഞ് അനു സിതാര
നമുക്കൊരു ടെന്‍ഷന്‍ വന്നാല്‍ നമമുടെ കൂടെ നിൽക്കും; സെറ്റിലെ ആ മറക്കാനാവാത്ത അനുഭവം തുറന്ന് പറഞ്ഞ് അനു സിതാര
കുട്ടനാട് ബ്ലോഗിൽ മമ്മൂട്ടിയ്ക്ക് ഒപ്പം ആദ്യമായി അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടി ആണ് സിതാര
അകലെ നിന്ന് മമ്മൂക്കയെ ഒന്ന് കാണാന്‍ മാത്രം ആഗ്രഹിച്ച പെണ്‍കുട്ടിക്ക് ഒരു സിനിമയില്‍ ഉടനീളം അഭിനയിക്കാനായി എന്നത് വലിയ സന്തോഷമായിരുന്നു എന്ന് അനുസിതാര പറഞ്ഞു.
‘മമ്മൂട്ടി ഭയങ്കര സീരിയസ് ആണ് ദേഷ്യപ്പെടും എന്നൊക്കെ എല്ലാവരെയും പോലെ താനും കേട്ടിരുന്നു. ആ ഭയത്തോടെയാണ് സിനിമ സെറ്റിലേക്ക് പോയത്.എന്നാല്‍ സെറ്റിലൊക്കെ താമശ പറയുന്ന മമ്മൂക്കയെ ആണ് കാണാന്‍ കഴിഞ്ഞത്.എല്ലാവരുടെയും മുന്‍പില്‍ വെച്ച് തമാശ പറയുന്ന മമ്മൂക്ക ഒരു കൗതുകമായിരുന്നു. ഡയലോഗ് പറയുന്ന സമയത്ത് അവിടെയും ഇവിടെയും ഒക്കെ നോക്കി നില്‍ക്കുമ്ബോള്‍ ‘എടീ പോത്തേ മര്യാദക്ക് ഡയലോഗ് പറയു’ എന്നൊക്കെയുള്ള വഴക്കുകള്‍ കേട്ടിട്ടുണ്ട്. ‘നമുക്കൊരു ടെന്‍ഷന്‍ വന്നാല്‍ നമമുടെ കൂടെ നില്‍ക്കുന്ന ഒരാളായാണ് മമ്മൂക്കയെ എനിക്ക് തോന്നിയിട്ടുള്ളത് .മമ്മൂക്ക ഒരു പാവമാ’ എന്നും അനുസിതാര പറഞ്ഞു
