Connect with us

വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്നും ഇടവേള എടുക്കാൻ കീർത്തി സുരേഷ്?

featured

വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്നും ഇടവേള എടുക്കാൻ കീർത്തി സുരേഷ്?

വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്നും ഇടവേള എടുക്കാൻ കീർത്തി സുരേഷ്?

ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമാതാവും നടനുമായ സുരേഷ് കുമാറിന്റെ മകളുമായ കീർത്തിയ്ക്ക് ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാമായി സിനിമകൾ ഉണ്ട്. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നടിയ്ക്ക് ലഭിച്ചിരുന്നു.

കഴിഞ്ഞ വർഷം 12 ന് ആയിരുന്നു കീർത്തിയുടെ വിവാഹം. ഗോവയിൽ വച്ചു നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹിന്ദു ആചാര പ്രകാരമുള്ള വിവാഹ ചിത്രങ്ങളാണ് ആദ്യം കീർത്തി പങ്കുവെച്ചത്. പിന്നീട് ക്രിസ്റ്റ്യൻ രീതിയിലുള്ള വിവാഹ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. നീണ്ട 15 വർഷത്തെ പ്രണയം പല ഗോസിപ്പുകളും പുറത്തുവന്നിട്ടും കീർത്തി വെളിപ്പെടുത്താതിരുന്നത് ആരാധകരെ സംബന്ധിച്ച് വലിയ ഞെട്ടലായിരുന്നു.

സൂപ്പർ നായികയായിരുന്ന കീർത്തി അഭിനയ ജീവിതം ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഭർത്താവിനൊപ്പം നല്ലൊരു കുടുംബജീവിതം ആഗ്രഹിക്കുന്ന നടി സിനിമ ഉപേക്ഷിച്ച് ഭർത്താവിനൊപ്പം പോകുന്നതായിട്ടാണ് കഥകൾ വന്നത്. എന്നാൽ നടിയോ അവരുടെ കുടുംബമോ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല.

ഒരു കാലത്ത് മലയാളത്തിലും തമിഴിലും ഒരുപോലെ നിറഞ്ഞുനിന്ന നടി ശാലിനിയെ പോലെ വിവാഹശേഷം സിനിമ വേണ്ട എന്ന് തീരുമാനത്തിലേക്ക് കീർത്തി എത്തിയെന്ന പ്രചരണത്തിന് പിന്നാലെ കീർത്തിയും ശാലിനിയുടെ പാത പിന്തുടരാൻ സാധ്യതയുണ്ടോ എന്നൊക്കയാണ് ചോദ്യങ്ങൾ.

ഗോവയിൽ വച്ചാണ് ആന്റണി തട്ടിലിന്റെയും കീർത്തി സുരേഷിന്റെയും വിവാഹം നടന്നത്. ഹൈന്ദവ ആചാരത്തിലൂടെയും ക്രിസ്ത്യൻ രീതിയിലുമായി രണ്ട് തരത്തിലാണ് വിവാഹം നടത്തിയത്.

തമിഴ് ബ്രാഹ്‌മണ വധുവിന്റെ വേഷത്തിലാണ് ആദ്യം കീർത്തി പ്രത്യക്ഷപ്പെട്ടത്. പിതാവിന്റെ മടിയിൽ ഇരുത്തി താലികെട്ടുകയും പരമ്പരാഗതമായ ചടങ്ങുകളുമൊക്കെ നടത്തി. പിന്നീട് ക്രിസ്ത്യൻ വധുവായി ഒരുങ്ങിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

കൊച്ചിയിലെ ബിസിനസുകാരനും റിസോർട്ട് ശൃംഖല ഉടമയുമാണ് ആന്റണി തട്ടിൽ. ദുബായ് ആസ്ഥാനമാക്കിയ ബിസിനസുകാരനാണ് കൊച്ചിക്കാരനായ ആന്റണി. സ്വന്തം നാടായ കൊച്ചിയിലും ആന്റണിക്ക് റിസോർട്ട് ശൃംഖലയുണ്ട്. കീർത്തയുടെ ജന്മനാടായ ചെന്നൈയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ചില കമ്പനികളുടെയും ഉടമയാണ് ആന്റണി തട്ടിൽ എന്നാണ് വിവരം.

Continue Reading
You may also like...

More in featured

Trending

Recent

To Top