Malayalam Breaking News
ആന്റണി പെരുമ്പാവൂർ ഇനി ആന്റണി ബാവൂർ !
ആന്റണി പെരുമ്പാവൂർ ഇനി ആന്റണി ബാവൂർ !
By
ആന്റണി പെരുമ്പാവൂർ ഇനി ആന്റണി ബാവൂർ !
മോഹൻലാൽ ചിത്രങ്ങളിലെ സ്ഥിരം അതിഥിയാണ് ആന്റണി പെരുമ്പാവൂർ. ചെറിയ വേഷങ്ങളിൽ എങ്കിലും ആന്റണി സിനിമയിൽ ഉണ്ടാകും. അതിഥി വേഷം ചെയ്ത നാല് ചിത്രങ്ങളിൽ ആന്റണി എന്ന പേരിൽ തന്നെയാണ് ആന്റണി പെരുമ്പാവൂർ എത്തിയത്.
ഇപ്പോൾ പ്രണവ് മോഹൻലാൽ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആന്റണി പെരുമ്പാവൂർ എത്തുന്നു. ആന്റണി പെരുമ്പാവൂർ ‘ആന്റണി’യായി തന്നെയാണ് എത്തുന്നത് . ആന്റണി ബാവൂര് എന്ന പൊലീസ് കഥാപാത്രമായാണ് അദ്ദേഹം ഈ ചിത്രത്തിലെത്തുന്നത്.ഒരു ചെറിയ അതിഥി വേഷമല്ല ഇത് .
അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. കലാഭവൻ ഷാജോൺ, മനോജ് കെ. ജയൻ, ഗോകുൽ സുരേഷ് എന്നിവരാണ് മറ്റു താരങ്ങൾ. പുതുമുഖം സായ ഡേവിഡ് നായികയാകുന്നു. ചിത്രം ജനുവരി 26ന് തിയറ്ററുകളിലെത്തും.
antony perumbavoors character name in pranav mohanlal movie
